ശ്രീകണ്ഠപുരം കോട്ടൂർ ഗസൽ ഓഡിറ്റോറിയത്തിൽ നടന്ന മഹിളാ കോൺഗ്രസ് ഇരിക്കൂർ നിയോജക മണ്ഡലം സമ്മേളനം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
പയ്യാവൂർ: കേരളത്തിലെ സ്ത്രീകൾ ഇത്രയധികം അപമാനിക്കപ്പെടാനിടയായ കാലം കേരള ചരിത്രത്തിൽ ഇതിനു മുമ്പുണ്ടായിട്ടില്ലെന്ന് മഹിളാ കോൺഗ്രസ് ഇരിക്കൂർ നിയോജക മണ്ഡലം സമ്മേളനം അഭിപ്രായപ്പെട്ടു. നീതി നിഷേധം എല്ലാ മേഖലയിലും പ്രകടമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് നാലര വർഷം പൂഴ്ത്തിവച്ചത് കുറ്റവാളികൾക്ക് രക്ഷപെടാൻ വേണ്ടി മാത്രമാണ്. ഒടുവിൽ റിപ്പോർട്ട് പുറത്തുവിട്ടപ്പോൾ അറുപതിലധികം പേജുകൾ മാറ്റിയത് ഗൂഢാലോചനയുടെ ഭാഗമായാണെന്നും സമ്മേളനത്തിൽ ആരോപണമുയർന്നു. മഹിളാ കോൺഗ്രസ് ഇരിക്കൂർ നിയോജമണ്ഡലം പ്രസിഡൻ്റായി നിയമിതയായ ഷിനോ പാറയ്ക്കലിൻ്റെ സ്ഥാനാരോഹണ ചടങ്ങിനോടനുബന്ധിച്ച് ശ്രീകണ്ഠപുരം കോട്ടൂർ ഗസൽ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. അഴിമതിയുടെയും സ്വജന പക്ഷപാതത്തിൻ്റെയും പ്രഭവ കേന്ദ്രമായി കേരള മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയിരിക്കുകയാണെന്ന് സജീവ് ജോസഫ് പറഞ്ഞു. മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് ശ്രീജ മഠത്തിൽ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി ഡോ.കെ.വി.ഫിലോമിന മുഖ്യപ്രഭാഷണം നടത്തി. മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ടി.സി.പ്രിയ, നസീമ ഖാദർ, ഇൻചാർജ് സെക്രട്ടറി സിന്ധു, ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ഷൈബി, കെ.പി.ഗംഗാധരൻ, കെ.സി.വിജയൻ, രാമകൃഷ്ണൻ, മാധവൻ, സ്റ്റീഫൻ, ജിയോ, രാജ്കുമാർ, വിജിൽ മോഹൻ, ബാലകൃഷ്ണൻ ചുഴലി, എം.ഒ.ചന്ദ്രശേഖരൻ, കൊയ്യം ജനാർദ്ദനൻ, ചാക്കോ പാലയ്ക്കലോടി, കെ.പ്രീത എന്നിവർ പ്രസംഗിച്ചു. ◾ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009