ഇരിക്കൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മാലിന്യമുക്ത നവകേരളം കർമ പദ്ധതിയുടെ ഭാഗമായി ശുചിത്വ സന്ദേശ വിളംബര ജാഥ സംഘടിപ്പിച്ചു
ഇരിക്കൂർ: ഗാന്ധിജയന്തിദിനം മുതൽ 2025 മാർച്ച് 30 അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനം വരെയുള്ള കാമ്പയിൻ പ്രവർത്തനങ്ങൾക്കാണ് ഇരിക്കൂർ ബസ് സ്റ്റാൻഡിൽ ഇന്നലെ തുടക്കമായത്. ഹരിത കൂട്ടങ്ങൾ, ഹരിത വിദ്യാലയങ്ങൾ, ഹരിത ഓഫീസുകൾ, ശുചിത്വ വാർഡുകൾ എന്നിവയുടെ പ്രഖ്യാപനമാണ് കാമ്പയിനിലൂടെ ലക്ഷ്യമാക്കുന്നത്. ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി.ഫാത്തിമ ശുചിത്വ സന്ദേശ വിളംബര ജാഥ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.കെ.സുലൈഖ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെംബർ എൻ.പി.ശ്രീധരൻ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.കെ.വിനിൽ കുമാർ, എൻ.കെ.മുഫീദ, കെ.ടി.നസീർ , സി.രാജീവൻ, ടി.സി.നസിയത്ത്, എം.പി.അഷ്റഫ്, എം.വി.മിഥുൻ, കെ.കവിത, ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ സുകുമാരൻ, പഞ്ചായത്ത് സെക്രട്ടറി എം.വി.മോളി എന്നിവർ സംസാരിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009