മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ഏരുവേശി ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച മെഗാ ക്ലീനിംഗ് പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് മിനി ഷെബി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.
പയ്യാവൂർ: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ഏരുവേശി ഗ്രാമപഞ്ചായത്തിൽ മെഗാ ക്ലീനിംഗ് പരിപാടി സംഘടിപ്പിച്ചു. ഏരുവേശി ഗ്രാമപഞ്ചായത്തിനൊപ്പം പ്രാഥമികാരോഗ്യ കേന്ദ്രം, കെവിവിഇഎസ് ചെമ്പേരി യൂണിറ്റ്, യംഗ് മൈൻഡ്‌സ്, വൈസ്മെൻ ക്ലബുകൾ, ഓട്ടോ ടാക്സി ഡ്രൈവർമാർ, ഹരിത കർമ സേനാംഗങ്ങൾ, കുടുംബശ്രീ സിഡിഎസ്, തൊഴിലുറപ്പ് അംഗങ്ങൾ, ലോഡിംഗ് തൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിൽ ചെമ്പേരി ടൗണും പരിസരങ്ങളും ശുചീകരിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് മിനി ഷൈബി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ പൗളിൻ തോമസ് അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് ആമുഖ പ്രഭാഷണം നടത്തി. വൈസ് പ്രസിഡൻ്റ് മധു തൊട്ടിയിൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മോഹനൻ മൂത്തേടൻ, വാർഡ് മെമ്പർമാരായ ഏബ്രഹാം കാവനാടിയിൽ , ജോയി ജോൺ, ജസ്റ്റിൻ സഖറിയ, ഷീജ ഷിബു, ജയശ്രീ ശ്രീധരൻ , എം.ഡി.രാധാമണി, വ്യാപാരി പ്രസിഡൻ്റ് സാബു മണിമല എന്നിവർ പ്രസംഗിച്ചു. ◾ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009