ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ച അർജുന് സ്മരണാഞ്ജലിയായി ചന്ദനക്കാംപാറ ചെറുപഷ്പ യുപി സ്കൂൾ വിദ്യാർത്ഥിനി ആരാധ്യ ദേവദാസ് വരച്ച അർജുൻ്റെ ചിത്രം പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സാജു സേവ്യറിന് ആരാധ്യ കൈമാറിയപ്പോൾ.
പയ്യാവൂർ: കർണാടകയിലെ ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിൽ കേരള നാടിൻ്റെ നൊമ്പരമായി മാറിയ അർജുൻ്റെ ചിത്രം വരച്ച് അഞ്ചാം ക്ലാസുകാരി. അർജുന് സ്മരണാഞ്ജലിയായി ചന്ദനക്കാംപാറ ചെറുപുഷ്പ യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ആരാധ്യ ദേവദാസ് വരച്ച അർജുന്റെ ചിത്രം പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യറിന് കൈമാറി. മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് നടപ്പാക്കുന്ന സ്കൂൾതല പ്രവർത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങിലാണ് ആരാധ്യ താൻ വരച്ച ചിത്രം കൈമാറിയത്. സ്കൂൾ മാനേജർ ഫാ.ജോസഫ് ചാത്തനാട്ട് അധ്യക്ഷത വഹിച്ചു. മുഖ്യാധ്യാപിക വിജിമാത്യു, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീന ജോൺ, വാർഡ് മെംബർ സിന്ധു ബെന്നി, റോയി വെട്ടത്ത്, ജെസി സി.ജോയ്, എന്നിവർ പ്രസംഗിച്ചു. ◾ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009