ശ്രീകണ്ഠാപുരം വാർത്തകൾ

ബയോ മൗണ്ട് സംരംഭം: വിശദീകരണ സമ്മേളനം ഒക്ടോബര് 2ന് ചെമ്പേരിയിൽ

1719411750516

തലശേരി അതിരൂപതയുടെ ആഭിമുഖ്യത്തിൽ രൂപീകൃതമായ ബയോ മൗണ്ട് പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ വിശദീകരണ സമ്മേളനം ഒക്ടോബര് 2ന് ഉച്ചകഴിഞ്ഞ് 3 ന് ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ നടക്കും

പരസ്യം

ചെമ്പേരി: ഇടനിലക്കാരുടെ ചൂഷണമില്ലാതെ കർഷകരുടെ ഉത്പന്നങ്ങൾ ഞായറാഴ്ച ചന്തകളിലൂടെ വിപണനം നടത്തുക, ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ഉറപ്പ് വരുത്തുക, മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണത്തിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടി ക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽകണ്ട് തലശേരി അതിരൂപതയുടെ ആഭിമുഖ്യത്തിൽ രൂപീകൃതമായ ബയോ മൗണ്ട് പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ വിശദീകരണ സമ്മേളനം ഒക്ടോബര് 2ന് ഉച്ചകഴിഞ്ഞ് 3 ന് ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ നടക്കും. ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് അധ്യക്ഷത വഹിക്കും. ബയോ മൗണ്ട് അതിരൂപത ഡയറക്ടർ ഫാ.ബെന്നി നിരപ്പേൽ കമ്പനിയുടെ പ്രവർത്തനങ്ങൾ വിശദീകരിക്കും. ചെമ്പേരി പാരീഷ് കൗൺസിൽ കോ ഓർഡിനേറ്റർ, ബയോ മൗണ്ട് ചെമ്പേരി യൂണിറ്റ് ഭാരവാഹികൾ എന്നിവർ പ്രസംഗിക്കും. ബയോ മൗണ്ട് ചെമ്പേരി യൂണിറ്റിലെ അംഗങ്ങൾക്കും അംഗമാകാൻ താത്പര്യപ്പെടുന്ന കർഷകർക്കും കമ്പനിയുടെ പ്രവർത്തനങ്ങൾ വിശദമായി ബോധ്യപ്പെടാനും സംശയ നിവാരണത്തിനും സമ്മേളനത്തിൽ അവസരമുണ്ടായിരിക്കും.  റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം