പോയ്ന്റ് ഓഫ് കോൾ പദവി ആവശ്യപ്പെട്ടുകൊണ്ട് കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ ചെയർമാൻ രാജീവ് ജോസഫിന്റ നേതൃത്വത്തിൽ സെപ്റ്റംബർ 15 ന് മട്ടന്നൂർ വായന്തോടിൽ ആരംഭിച്ച അനിശ്ചിതകാല സത്യാഗ്രഹ സമരപന്തലിലെ കസേരകൾ മുഴുവൻ ഇന്നലെ രാത്രിയിൽ മോഷണം പോയി. സമര പന്തൽ ഭാഗീകമായി തകർക്കപ്പെട്ട നിലയിലാണ് രാവിലെ കാണപ്പെട്ടത്.
മട്ടന്നൂർ: തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകു: 6 മണിവരെയാണ് സത്യാഗ്രഹ സമരം നടന്നുവരുന്നത്. ഇന്ന് രാവിലെ 10 മണിക്ക് രാജീവ് ജോസഫ് സമര പന്തലിൽ എത്തിയപ്പോഴാണ് മുഴുവൻ കസേരകളും സമര പന്തലിൽ നിന്നും മോഷ്ടിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. പന്തലിൽ കെട്ടിയിരുന്ന ബാനറും അഴിച്ചിട്ട നിലയിൽ കാണുന്നു. മട്ടന്നൂർ പോലീസിൽ പരാതി കൊടുത്തു. ഇരിക്കാൻ കസേരകൾ ഇല്ലാത്തതുകൊണ്ട്, രാജീവ് ജോസഫിന്റെ നേതൃത്വത്തിൽ ഉടൻ നിൽപ്പ് സമരം ആരംഭിക്കും. എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടായാലും, പോയന്റ് ഓഫ് കോൾ ലഭിക്കുന്നതുവരെ സമര പരിപാടികൾ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് രാജീവ് ജോസഫ് പ്രഖ്യാപിച്ചു
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009