കുറുമാത്തൂർ ചിരാത് കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ച കഥ മൊഴിയും കാലം എന്ന കഥാസമാഹാരം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
കോറളായി:നിർമ്മിത ബുദ്ധിയുടെ കാലത്ത് സാഹിത്യരചനയിൽ മനുഷ്യൻ സർഗശേഷികൊണ്ട് എത്ര നാൾ മുന്നോട്ട് പോകുമെന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് പ്രശസ്ത എഴുത്തുകാരൻ വൽസൻ അഞ്ചാംപീടിക അഭിപ്രായപ്പെട്ടു. .കോറളായിലെ തെയ്യം കലാകാരനും കവിയുമായ ചന്ദ്രശേഖരൻ കോറളായി പുസ്തകം ഏറ്റുവാങ്ങി.മലയാളത്തിലെ പ്രശസ്ത സാഹിത്യകാരനായ വി.എസ്.അനിൽ കുമാർ, യുവകഥാകൃത്ത് ജിൻഷ ഗംഗ ഉൾപ്പെടെ വിവിധ തലമുറകളിൽപ്പെട്ട പതിനഞ്ച് എഴുത്തുകാരുടെ കഥകളാണ് ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കഥാകൃത്തുക്കളുടെ ശബ്ദത്തിൽ കഥകൾ കേൾക്കുവാനുള്ള സാങ്കേതിക വിദ്യയുടെ സാധ്യതയും ഈ പുസ്തകത്തിൽ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. കോറളായി കമ്മ്യൂണിറ്റി ഹാളിൽ വെച്ചു നടന്ന പ്രകാശന ചടങ്ങിൽ ചിരാത് കലാ സാഹിത്യവേദി പ്രസിഡണ്ട് രാജേഷ് കുറുമാത്തൂർ അധ്യക്ഷത വഹിച്ചു. എഴുത്തുകാരായ മുയ്യം രാജൻ, ബഷീർ പെരുവളത്ത് പറമ്പ, ലിജു ജേക്കബ്, സുസ്മിത ബാബു, ഷിനോജ് കെ ആചാരി, രമ്യ രതീഷ്, ഹാഷിം സീരകത്ത്, പാറു പ്രദീപ്, റീജ മുകുന്ദൻ, മനോജ് കാട്ടാമ്പള്ളി, ചന്ദ്രൻ കോറളായി, മൊയ്തു കോറളായി, എന്നിവർ സംസാരിച്ചു
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009