ടിഎസ്എസ്എസ് നെല്ലിക്കാംപൊയിൽ മേഖല വാർഷിക പൊതുയോഗം നെല്ലിക്കാംപൊയിൽ ഫൊറോന വികാരി ഫാ.ജോസഫ് കാവനാടി ഉദ്ഘാടനം ചെയ്യുന്നു.
പയ്യാവൂർ: തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി (ടിഎസ്എസ്എസ്) നെല്ലിക്കാംപൊയിൽ മേഖല വാർഷിക പൊതുയോഗം നെല്ലിക്കാംപൊയിൽ യൂണിറ്റ് ഓഫീസിൽ നടന്നു. നെല്ലിക്കാംപൊയിൽ ഫൊറോന വികാരി ഫാ.ജോസഫ് കാവനാടി ഉദ്ഘാടനം ചെയ്തു. ടിഎസ്എസ്എസ് അതിരൂപത ഡയറക്ടർ ഫാ.വിപിൻ വരമ്പകത്ത് അധ്യക്ഷത വഹിച്ചു. മേഖല പ്രസിഡൻ്റ് ജോസഫ് മരങ്ങാട്ടുമ്യാലിൽ ആമുഖ പ്രഭാഷണം നടത്തി. അതിരൂപത അസിസ്റ്റൻ്റ് ഡയറക്ടർ ഫാ.ലൂക്കോസ് മാടശേരി അനുഗ്രഹ പ്രഭാഷണവും മേഖല ഡയറക്ടർ ഫാ.ജെയ്സ് കുരിശുംമൂട്ടിൽ മുഖ്യപ്രഭാഷണവും നടത്തി. ഫാ.അലക്സ് നിരപ്പേൽ യൂണിറ്റ് പ്രവർത്തനങ്ങൾ വിലയിരുത്തി. മേഖല സെക്രട്ടറി മാത്യു വാണിയംകിഴക്കേൽ പ്രവർത്തന, ഓഡിറ്റ് റിപ്പോർട്ടുകളും പ്രോഗ്രാം മാനേജർ മേഴ്സി ഓലിയ്ക്കൽ സംഘനിധിയുടെ ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. വിവിധ പ്രവർത്തനങ്ങൾക്കുള്ള സമ്മാനങ്ങൾ ഫാ.വിപിൻ വരമ്പകത്ത് വിതരണം ചെയ്തു. മേഖല കോ ഓർഡിനേഷൻ കമ്മിറ്റി വൈസ് പ്രസിഡൻ്റ് മേരിക്കുട്ടി പാലക്കലോടി പ്രസംഗിച്ചു. പങ്കെടുത്ത എല്ലാവർക്കും സമ്മാനങ്ങൾ നൽകി. സ്നേഹവിരുന്നും നടന്നു. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009