ശുചിത്വമിഷൻ കാമ്പയിനിൻ്റെ ഭാഗമായി കുടിയാന്മല ഹോളിക്രോസ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച മാലിന്യമുക്ത നവകേരളം ജനകീയ കൺവൻഷൻ ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ഷൈബി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.
പയ്യാവൂർ: ഏരുവേശി ഗ്രാമപഞ്ചായത്തിന്റെയും കുടിയാൻമല വൈസ്മെൻ ഇൻ്റർനാഷണൽ ക്ലബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ശുചിത്വ മിഷൻ കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച മാലിന്യമുക്ത നവകേരളം ജനകീയ കൺവൻഷൻ കുടിയാന്മല ഹോളിക്രോസ് പബ്ലിക് സ്കൂളിൽ നടന്നു. ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ഷൈബി ഉദ്ഘാടനം ചെയ്തു. കുടിയാന്മല വൈസ്മെൻ ക്ലബ് പ്രസിഡൻ്റ് ജോയ് ജോൺ കുറിച്ചേൽ അധ്യക്ഷത വഹിച്ചു. ഹോളിക്രോസ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റോസിലിൻ, ജിമ്മി ആയിത്തമറ്റം, കെ.കെ.ബിന്ദു, സാജു ആലപ്പാട്ട് എന്നിവർ പ്രസംഗിച്ചു. ഹരിതകേരള മിഷൻ റിസോഴ്സ് പേഴ്സൺ പി.പി.സുകുമാരൻ ശുചിത്വ ബോധവത്കരണ ക്ലാസ് നയിച്ചു. വേസ്റ്റ് മാനേജ്മെൻ്റ് നടപ്പാക്കുന്നതിന്റെ ഭാഗമായി കുടിയാന്മല വൈസ്മെൻ ക്ലബ് ഹോളിക്രോസ് സ്കൂളിലേക്ക് ഡസ്റ്റ് ബിന്നുകൾ നൽകി. നിരവധി വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളും പരിസരവും ഏറ്റവും ഭംഗിയായി ശുചിത്വത്തോടെ കാത്തുസൂക്ഷിക്കാൻ നേതൃത്വം നൽകുന്ന സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റോസിലിനെ ക്ലബ് പ്രവർത്തകർ ആദരിച്ചു. സെബാസ്റ്റ്യൻ കുരിശുംമൂട്ടിൽ, സിജോ കണ്ണേഴത്ത്, വിനു ഇളംകുന്നത്തുപുഴ, ജോസഫ് നെടുമ്പുറത്ത്, ജാൻസമ്മ ജോയ്, മോളി ജോസഫ് എന്നിവർ നേതൃത്വം നൽകി. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009