പയ്യാവൂർ:സമഗ്ര ശിക്ഷാ കേരളം ഇരിക്കൂർ ബി.ആർ.സി.യുടെയും കുസാറ്റിൻ്റെയും നേതൃത്വത്തിൽ സ്ട്രീം ഇക്കോ സിസ്റ്റം പ്രോജക്ടുകളുടെ ബി.ആർ.സി തല അവതരണവും ആശയരൂപീകരണ ശില്പശാലയും കൂടിയാമല ഫാത്തിമ യുപി സ്കൂളിൽ വച്ച് നടന്നു.
ഉപജില്ലയിൽ നിന്നും മൂന്ന് പ്രോജക്ടുകൾ ആണ് സ്ട്രീം ഇക്കോ സിസ്റ്റത്തിന്റെ ഭാഗമായി തെരഞ്ഞെടുത്തത്. കുട്ടികളിൽ ഗവേഷണ താത്പര്യം വളർത്തുക എന്ന ലക്ഷ്യമാണ് സ്ട്രീം ഇക്കോ സിസ്റ്റം പ്രൊജക്ടുകളുടെ ലക്ഷ്യം. ഇരിക്കൂർ, മലപ്പട്ടം പഞ്ചായത്തുകൾ ഉൾപ്പെടുന്ന പുഴയോര ടൂറിസം സാധ്യത , ചെങ്ങളായി, ശ്രീകണ്ഠപുരം പ്രദേശത്തെ കളി സ്ഥലങ്ങളുടെ അപര്യാപ്തയും കുട്ടികളുടെ കായികക്ഷമതയും, എരുവേശ്ശി മലയോര പ്രദേശത്തെ ഭക്ഷണവൈവിധ്യവുമായി ബന്ധപ്പെട്ട പ്രോജക്ടുകളുമാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. സർവ്വകലാശാലയുടെയും, കൃഷിഭവന്റെയും ,ഹെൽത്ത് ഡിപ്പാർട്ട്മെന്റിന്റെയും സഹകരണത്തോടുകൂടിയാണ് വിവിധ പ്രോജക്ടുകൾ പൂർത്തീകരിക്കാൻ ഉദ്ദേശിക്കുന്നത്. ഉദ്ഘാടന പരിപാടിയിൽ ഫാത്തിമ യു.പി. കുടിയാൻമലയിലേയും ഗാന്ധി മെമ്മോറിയൽ യു.പി. നെല്ലിക്കുറ്റിയിലേയും തെരഞ്ഞെടുത്ത കുട്ടികൾ പങ്കെടുത്തു. ഇരിക്കൂർ ബ്ലോക്ക് പ്രൊജക്ട് കോ – ഓർഡിനേറ്റർ സുനിൽകുമാർ ടി വി ഒ അധ്യക്ഷത വഹിച്ചു ഏരു വേശി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി ഷൈബി ഉദ്ഘാടനം നിർവഹിച്ചു. സമഗ്രശിക്ഷാ കേരളം ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. പി.കെ. സബിത് പദ്ധതി വിശദീകരിച്ചു. സ്കൂൾ മാനേജർ ഫാ. പോൾ വള്ളോപ്പിള്ളി മുഖ്യാതിഥിയായി. റിട്ടയേർഡ് ടെക്നിക്കൽ അസിസ്റ്റൻ്റ് പി.രാധാകൃഷ്ണൻ പോഷകാഹാരങ്ങളും ജീവിതശൈലീ രോഗങ്ങളും എന്ന വിഷയത്തിൽ ക്ലാസ്സ് നയിച്ചു. ഉണ്ണികൃഷ്ണൻ എം.കെ.ഗവേഷണ പ്രവർത്തനങ്ങളുടെ തുടർ പ്രക്രിയ വിശദീകരിച്ചു. പ്രാധാനാധ്യാപിക ഇ.ജെ. ലൈല സ്വാഗതവും സി.ആർ.സി. കോ-ഓർഡിനേറ്റർ വിപിന ബി.പി. നന്ദിയും പറഞ്ഞു. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009