ശ്രീകണ്ഠാപുരം വാർത്തകൾ

ഇരിട്ടിയിൽ ഒക്ടോബർ ഒന്നുമുതൽ ഗതാഗതപരിഷ്‌കരണം

Img 20240926 Wa0079 300x146

സമഗ്ര ഗതാഗതപരിഷ്‌കരണം നടപ്പാക്കാൻ നഗരസഭാ, പൊലീസ്‌, മോട്ടർ വാഹനവകുപ്പ്‌, വ്യാപാരി – സംഘടന പ്രതിനിധി യോഗം തീരുമാനിച്ചു.

പരസ്യം

ഇരിട്ടി ∙ നഗരത്തിൽ കുരുക്കില്ലായാത്രയ്ക്കു വഴി ഒരുക്കാൻ നഗരസഭാ ട്രാഫിക് കമ്മിറ്റി കർശന നടപടിയിലേക്ക്. ഇതിന്റെ ഭാഗമായി നഗരത്തിലെ പാർക്കിങ് ഏരിയകളും ബസ്‌വേകളും ഓട്ടോ – ടാക്സി സ്റ്റാൻഡുകളും സംബന്ധിച്ചു അന്തിമ തീരുമാനം ഉണ്ടാക്കുന്നതിനായി നഗരസഭയുടെയും പൊലീസിന്റെയും മോട്ടർ വാഹന വകുപ്പിന്റെയും ട്രേഡ് യൂണിയൻ സംഘടനകളുടെയും വ്യാപാരികളുടെയും നേതൃത്വത്തിൽ 30 ന് സംയുക്ത പരിശോധന നടത്തും.നഗരത്തിലെ അനധികൃത വഴിയോര കച്ചവടവും ഫുട്‌പാത്ത്‌ കയ്യേറിയുള്ള വ്യാപാരവും കർശനമായി തടയും. നഗരത്തിൽ അതിരാവിലെ വാഹനം കൊണ്ടിട്ടു ദൂരെ സ്ഥലങ്ങളിൽ ജോലിക്കും യാത്രയ്ക്കും പോയിമടങ്ങുന്നവർ സ്വകാര്യ വാഹന പേ – പാർക്കിങ് സൗകര്യം ഉപയോഗിക്കാതെ നടത്തുന്ന നിയമലംഘനം തടയും. അംഗീകൃത പാർക്കിങ് ഏരിയകളിൽ പാർക്ക് ചെയ്യാവുന്ന സമയം അര മണിക്കൂറായി നിജപ്പെടുത്തി. പുതിയ ബസ് സ്റ്റാൻഡ് റോഡ് ഇടതുവശം നോ പാർക്കിങ് ഏരിയയായും വലതുവശം ഓട്ടോ സ്റ്റാൻഡായും നിലനിർത്താൻ തീരുമാനിച്ചു. താലൂക്ക് ഓഫിസ് ജംക്‌ഷൻ മുതൽ കല്യാൺ കട വരെ സ്വകാര്യ കാർ പാർക്കിങ്ങിനും മിൽമ ബൂത്ത് മുതൽ കോഫി ഹൗസ് – ന്യു ഇന്ത്യാ ടാക്കീസ് കവല വരെ ഇരുചക്ര വാഹന പാർക്കിങ്ങിനും അര മണിക്കൂർ അനുവദിക്കും. ഇരിട്ടി നഗരസഭാ അധ്യക്ഷ കെ.ശ്രീലത അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.പി.ഉസ്മാൻ ട്രാഫിക് പരിഷ്കരണ രൂപരേഖ അവതരിപ്പിച്ചു. ഇരിട്ടി എസ്എച്ച്ഒ എ.കുട്ടിക്കൃഷ്ണൻ, എഎംവിഐ ഡി.കെ.ഷിജി, നഗരസഭാ സ്ഥിരസമിതി അധ്യക്ഷൻ കെ.സുരേഷ്, ടൗൺ കൗൺസിലർ വി.പി.അബ്ദുൽ റഷീദ്, നഗരസഭാ സെക്രട്ടറി രാഗേഷ് പാലേരി വീട്ടിൽ, ക്ലീൻ സിറ്റി മാനേജർ കെ.വി.രാജീവൻ, ഇബ്രാഹിം മുണ്ടേരി, പി.കെ.ജനാർദനൻ, ബാബുരാജ് പായം, അജയൻ പായം, പി.ഡി.ടൈറ്റസ്, ഷഫീക്ക്, അയൂബ് പൊയിലൻ, പി.പ്രഭാകരൻ, പി.വി.ചന്ദ്രൻ, മരാമത്ത് ഓവർസീയർ സി.വിവേക്, അരുൺ രാജ് എന്നിവർ സംസാരിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം