ശ്രീകണ്ഠാപുരം വാർത്തകൾ

പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

Whatsapp Image 2024 09 25 At 21.07.18

പാടത്ത് നിന്ന് പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

പരസ്യം

പയ്യാവൂർ: നെൽവയൽ സംരക്ഷിക്കുക,കർഷകരെ രക്ഷിക്കുക,നെൽകർഷകരോടുള്ള പഞ്ചായത്തിന്റെ അവഗണന അവസാനിപ്പിക്കുക വയൽ കൃഷി തൊഴിലുറപ്പിൽ ഉൾപ്പെടുത്തുക  എന്നീ ആവശ്യങ്ങളുന്നയിച്ച് ഉളിക്കൽ കേരളാ കോൺഗ്രസ് എം കർഷക യൂണിയന്റെ ആഭിമുഖ്യത്തിൽ അമരവയൽ പാടശേഖരത്തിൽ  നിന്ന്  ഉളിക്കൽ ഗ്രാമ പഞ്ചയത്തിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കേരളത്തിലെ ജനങ്ങൾ അരിക്കായി അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കുമ്പോഴും കേരളത്തിലെ വയലുകൾ കൃഷിയിറക്കാതെ നശിച്ചുകൊണ്ടിരുക്കുകയാണ്. ഉളിക്കൽ പഞ്ചായത്തിലെ ഒമ്പത് പാടശേഖരങ്ങളിൽ മുണ്ടാനൂർ പാടശേഖരം ഇല്ലാതായിക്കഴിഞ്ഞു. ഈ വയലിൽ ഇപ്പോൾ തെങ്ങ്, കമുക്, കപ്പ, വാഴ തുടങ്ങിയ കൃഷികളാണുള്ളത്.  വയത്തൂർ പാടശേഖരത്തിൽ കഴിഞ്ഞ രണ്ട് വർഷങ്ങളായി കൃഷി ഇറക്കുന്നില്ല. കൂടാതെ ഉളിക്കൽ  നെടുംപോക്കിരി,  കയനി, പരിക്കളം എന്നീ വയലുകളിൽ നാമമാത്രമായ കൃഷിയാണ് ചെയ്യുന്നത്.  ഉളിക്കൽ പഞ്ചായത്തിൽ മാത്രം ഏക്കർ കണക്കിന് നെൽവയലുകളാണ് കൃഷിയിറക്കാതെ നശിച്ചുകൊണ്ടിരിക്കുന്നത്.ഈ വയലുകൾ നശിക്കാതിരിക്കാൻ ഉളിക്കൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൃഷി ചെയ്യാൻ താൽപര്യമുള്ളവരുടെ സംഘങ്ങൾ രൂപീകരിച്ചും തൊഴിലുറപ്പു തൊഴിലാളികളെ ഏൽപ്പിച്ചും  അയൽകൂട്ടങ്ങളുടെ നേതൃത്വത്തിലും കൃഷിയിറക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും അതോടൊപ്പം നെൽകർഷകരെ സഹായിക്കാൻ  വരമ്പിന്റെ പണിയും. ഞാറുനടീലും  കൊയ്ത്തും  തൊഴിലുറപ്പിൽ ഉൾപെടുത്തി ചെയ്യാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.   കഴിഞ്ഞവർഷം വരെ തൊഴിലറപ്പിൽപ്പെടുത്തി ചെയ്തിരുന്ന വരമ്പിന്റെ പണി ഇത്തവണയില്ലെന്ന് നാട്ടി തുടങ്ങാറായപ്പോൾ അറിയിച്ചതിനാൽ കർഷകർക്ക് കൃഷിയിറക്കാൻ കഴിയാത്ത സാഹചര്യമാണ്. ആയതിനാൽ പഞ്ചായത്തിന്റെ വിവേചനാധികാരമുപയോഗിച്ച് നെൽകർഷകരെ സംരക്ഷിക്കാൻ വേണ്ട നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്ന് പഞ്ചായത്ത് അധികാരികളോട് ആവശ്യപ്പെട്ടുകൊണ്ടാണ് പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. യോഗത്തിൽ അപ്പച്ചൻ കുമ്പക്കൽ, മാത്യു വടക്കേൽ,  ജോളി പുതുശേരി, ടി.എൽ.ആന്റണി , ബിജു മനയിൽ, ജോണി കോവിലകം, ബാബു കല്ലുപുര,  ഇമ്മാനുവൽ ഉളിക്കൽ എന്നിവർ സംസാരിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
Whatsapp Image 2024 07 12 At 20.41.52
പരസ്യം
Whatsapp Image 2024 06 29 At 15.31.16
പരസ്യം
15 Aug Offer
പരസ്യം
Whatsapp Image 2024 08 06 At 13.01.33
പരസ്യം
Whatsapp Image 2024 06 29 At 15.28.48
പരസ്യം
Whatsapp Image 2024 06 29 At 15.30.50
പരസ്യം
Whatsapp Image 2024 06 29 At 15.32.06
പരസ്യം
Whatsapp Image 2024 06 29 At 15.28.06
പരസ്യം
പരസ്യം