പയ്യാവൂർ: ഇസ്രയേൽ – പാലസ്തീൻ യുദ്ധത്തിൽ ഇസ്രയേലിലെ അഷ്കളോണിൽ വച്ച് സ്ഫോടനത്തിൽ ഗുരുതര പരിക്കേറ്റ പയ്യാവൂർ സ്വദേശിനി പാലതണ്ടാർ വീട്ടിൽ ആനന്തന്റെ ഭാര്യ ഷീജയാണ് വണ്ണായിക്കടവിലെ വീട്ടിൽ തിരികെയെത്തിയത്.
8 വർഷമായി കെയർ ഗിവർ തസ്തികയിൽ ജോലി ചെയ്തു വന്നിരുന്ന ഷീജക്ക് 2023 ഒക്ടോബർ ഏഴാം തിയതിയാണ് സ്ഫോടനത്തിൽ ഗുരുതര പരിക്കേറ്റത്. ബുള്ളറ്റുകൾ വയറിലും നട്ടെല്ലിലും തുളച്ചുകയറിയതിനാൽ ഒരു വർഷക്കാലം ഇസ്രയേലിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഭർത്താവ് ആനന്തനും ചികിത്സ്യാവശ്യാർത്ഥം ഇസ്രയേലിലായിരുന്നു. രണ്ടു പെൺ മക്കളിൽ ഒരാൾ ബി.എസ്.സി നേഴ്സിംഗ് പഠനം പൂർത്തീകരിച്ചു. ഇളയ പെൺകുട്ടി നേഴ്സിംഗ് വിദ്യാർത്ഥിനിയാണ്. നാട്ടിൽ തിരികെയെത്തിയ ഷീജയെ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.സാജു സേവ്യർ വീട്ടിൽ സന്ദർശിച്ചു.വൈസ് പ്രസിഡന്റ് പ്രീത സുരേഷ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.മോഹനൻ, പി.സി ജയിംസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.ഷീജക്കും കുടുംബാംഗങ്ങൾക്കും എല്ലാവിധ സംരക്ഷണവും ഉറപ്പാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ അറിയിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009