പതിനാറാമത് ജെയ്സൺ കുഴിമുള്ളിൽ അനുസ്മരണ ജില്ലാതല പ്രസംഗ മത്സരം ഒക്ടോബർ 2 ന്
പയ്യാവൂർ: ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി വൈഎംസിഎ ചെമ്പേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യുപി സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന പതിനാറാമത് ജെയ്സൺ കുഴിമുള്ളിൽ അനുസ്മരണ ജില്ലാതല പ്രസംഗ മത്സരം ഒക്ടോബർ 2 ന് ഉച്ചകഴിഞ്ഞ് 1.30 മുതൽ ചെമ്പേരി വൈഎംസിഎ ഹാളിൽ നടക്കും. മഹാത്മ ഗാന്ധിയുടെ “എന്റെ ജീവിതമാണ് എന്റെ സന്ദേശം” എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് അഞ്ച് മിനിറ്റ് പ്രസംഗ മത്സരം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 1500, 1000, 750 രൂപയും ട്രോഫിയും സമ്മാനമായി ലഭിക്കും. കണ്ണൂർ ജില്ലയുടെ പരിധിയിലുള്ള എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ഒരു സ്കൂളിൽ നിന്ന് മൂന്ന് പേർക്ക് വീതം പങ്കെടുക്കാം. മത്സരാർത്ഥികൾ അവരുടെ സ്കൂൾ മുഖ്യാധ്യാപകന്റെ സാക്ഷ്യപത്രം കൊണ്ടുവരേണ്ടതാണ്. മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ സെപ്റ്റംബർ 30 ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. ഫോൺ: 9447459382, 9496355369, 9497435388. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009