ജനവാസ കേന്ദ്രങ്ങളിലെ കൃഷി ഭൂമി ഇഎസ്എ ആക്കാനുള്ള നീക്കം കർഷകരോടുള്ള വഞ്ചനയാണെന്നും ഇത് കർഷക സമൂഹം അനുവദിക്കില്ലെന്നും കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത സമിതി
തലശേരി: കേന്ദ്ര മാനദണ്ഡ പ്രകാരം ചതുരശ്ര കിലോമീറ്ററിൽ നൂറിൽ കൂടുതൽ ജനസംഖ്യ ഉള്ളതും 20% ത്തിൽ താഴെ വനഭൂമി ഉള്ളതുമായ വില്ലേജുകൾ ഇഎസ്എയിൽ ഉൾപ്പെടുകയില്ല എന്നതിനാൽ ആറാം ഇഎസ്എ കരട് വിജ്ഞാപനത്തിലെ ഇത്തരം വില്ലേജുകളെ ലിസ്റ്റിൽ നിന്നും ഒഴിവാക്കുകയും അല്ലാത്ത വില്ലേജുകളിലെ വനഭൂമി സർവേ നമ്പർ അടിസ്ഥാനത്തിൽ കണ്ടെത്തി ഇഎസ്എ വില്ലേജായി പുനർനാമകരണം നടത്തി അവ കേന്ദ്രത്തിന് സമർപ്പിക്കുവാൻ സംസ്ഥാന സർക്കാർ തയാറാകണമെന്നും കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റി ആവശ്യപ്പെട്ടു. വനഭൂമിയുടെ സർവേ നമ്പർ വിവരങ്ങൾ എല്ലാ വില്ലേജ് ഓഫീസുകളിലും ലഭ്യമായതിനാൽ വളരെ വേഗത്തിൽ ഈ പ്രക്രിയ പൂർത്തിയാക്കാവുന്നതാണ്. ഇപ്രകാരമുള്ള ഇഎസ്എ വില്ലേജുകളുടെ ലിസ്റ്റും ജിയോ കോഡിനേറ്റ്സും ബയോഡൈവേഴ്സിറ്റി ബോർഡിൻ്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും, അതിന്മേൽ പരാതി നൽകുവാൻ 60 ദിവസമെങ്കിലും സമയം നൽകുകയും ചെയ്യണം. സംസ്ഥാനത്ത് കൃഷി ഭൂമിയുമായി അതിർത്തി പങ്കിടുന്ന വനഭൂമിയുടെ ആകെ നീളം പതിനേഴായിരത്തോളം കിലോമീറ്റർ ആയതിനാൽ ഇപ്പോൾ നൽകിയിരിക്കുന്ന 300 ജിയോ കോഡിനേറ്റ് തികച്ചും അപര്യാപ്തമാണ്. വനഭൂമി മാത്രം ഉൾപ്പെടുന്ന രീതിയിൽ ആവശ്യത്തിന് ജിയോ കോഡിനേറ്റ്സ് കൂടി ഉൾപ്പെടുത്തിയ മാപ്പ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. കസ്തൂരിരംഗൻ മുതൽ ഉമ്മൻ കമ്മിറ്റി തുടങ്ങി വിവിധ ഏജൻസികളുടെതായി വന്നിട്ടുള്ള ഇഎസ്എയുടെ വിസ്തീർണം തമ്മിൽ വലിയ അന്തരം നിലനിൽക്കുന്നതിനാൽ ഇക്കാര്യത്തിൽ കൃത്യതയും സുതാര്യതയും വരുത്തണമെന്നും,യഥാർത്ഥ വസ്തുതകൾ മറച്ചുവെച്ച് കൃഷി ഭൂമി ഇഎസ്എ ആക്കി മാറ്റുന്ന വഞ്ചനാപരമായ നിലപാട് ഒരു സാഹചര്യത്തിലും അംഗീകരിക്കുകയില്ലെന്നും കത്തോലിക്കാ കോൺഗ്രസ് യോഗം പ്രസ്താവിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ.ഡോ.ഫിലിപ്പ് കവിയിൽ യോഗം ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡൻ്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ട്രഷറർ ടോണി ജോസഫ് പുഞ്ചക്കുന്നേൽ, ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം, ഭാരവാഹികളായ ഷിനോ പാറയ്ക്കൽ, ബെന്നിച്ചൻ മഠത്തിനകം, ഐ.സി.മേരി, ടോമി കണയങ്കൽ, ഷീജ കാറുകുളം, ബേബി നെട്ടനാനി, പിയൂസ് പറയിടം, ബെന്നി പുതിയാംപുറം എന്നിവർ സംസാരിച്ചു ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009