ഉരുൾപൊട്ടൽ ഭീഷണിയിൽ കഴിയുന്ന ചെമ്പം തൊട്ടിയിലെ കുടുംബങ്ങൾ നടത്തുന്ന സഹനസമരത്തിന് മുമ്പിൽ എന്നും ഞാനും അതിരൂപതയും ഉണ്ടാകുമെന്ന് തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പാംബ് ളാനി പിതാവ് പറഞ്ഞു.
ചെമ്പം തൊട്ടി : ശ്രീകണ്ഠപുരം മുനിസ്സിപ്പാലിറ്റിയിലെ നയനാർ മലയിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന മൂളിയാൻ ക്വാറി ഉടൻ എന്നത്തേക്കുമായി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ചെമ്പം തൊട്ടി ടൗണിൽനൂറ് കണക്കിന് സ്ത്രീകൾ അടക്കമുള്ള ജനങ്ങൾ അണിനിരന്ന ഉപവാസ സമരം തലശ്ശേരി അതിരൂപത മെത്രാപ്പോലീത്തമാർ :ജോസഫ് പാംബ് ളാനി ഉദ്ഘാടനം ചെയ്തു. ഉരുൾപൊട്ടൽ ഭീഷണിയിൽ കഴിയുന്ന ചെമ്പം തൊട്ടിയിലെ കുടുംബങ്ങൾ നടത്തുന്ന സഹനസമരത്തിന് മുമ്പിൽ എന്നും ഞാനും അതിരൂപതയും ഉണ്ടാകുമെന്ന് കരഘോഷങ്ങൾക്കിടയിൽ പിതാവ് ഉറപ്പിച്ച് പറഞ്ഞു. നയനാർ മല ക്വാറി ജനകീയ കമ്മറ്റി യോടൊപ്പം സന്ദർശിച്ച് നിയമലംഘനങ്ങൾ ബോദ്ധ്യപ്പെട്ട ഞാൻ നിങ്ങളുടെ ജനപ്രതിനിയെന്ന നിലയിൽ നിയമസഭയ്ക്കകത്തും പുറത്തും ഈ ക്വാറി അടച്ചു പട്ടുന്നതുവരെ ജനകീയ കമ്മറ്റി യോടൊപ്പം ഉണ്ടാകുമെന്ന് തൻ്റെ അധ്യക്ഷ പ്രസംഗത്തിൽ അഡ്വ: സജീവ് ജോസഫ് എം.എൽ.എ. പ്രസ്താവിച്ചു. ശ്രീകണ്ഠപുരം നഗരസഭ ചെയർ പേഴ്സൺ ഡോ : കെ.വി. ഫിലോമിന, അഡ്വ. സോണി സെബാസ്റ്റ്യൻ, അബ്ദുൾ കരീം ചേലേരി, ബേബി ഓടം പള്ളിൽ, ടി.കെ.പ്രകാശൻ, അഡ്വ. ബിനോയി തോമസ്, രൂപത പ്രസിഡണ്ട് ഫിലിപ്പ് വെളിയത്ത് ,കെ. ജെ. ചാക്കോ കൊന്നയ്ക്കൽ, വർഗീസ് വയലാ മണ്ണിൽ, ഷംസീർ. കെ.എം, രാജു വയലിൽ, കെ.പി. ഗംഗാധരൻ, ജയപ്രകാശ് കോലടിയിൽ, അഡ്വ : ഇവിരാമകൃഷ്ണൻ, തോമസ് കുര്യൻ, ജിയോ ജേക്കബ്, ഷിനോ പാറയ്ക്കൽ, എം.ഒ. മാധവൻ മാസ്റ്റർ, സാബു കുരിക്കാട്ട്, നെടിയങ്ങബാങ്ക് പ്രസിഡണ്ട് ജോണി പെരുമ്പള്ളിൽ, പി.സി. സന്തോഷ്, ലിസ്സടോമി, സുസ്സമ്മ ഓലിക്കര, ഫിലോമിന കാരിമറ്റം,ജിമ്മി ഐത്ത മറ്റം, ജോസഫ് മാത്യു, എബിൻ ഐസക്ക്, വർഗീസ് വൈദ്യർ , ജോയി കൊച്ചുപുരയ്ക്കൽ, അപ്പച്ചൻ നെടിയ കാലായിൽ, വിനോദ് പുത്തൻപുര, ജോയി നെയ്മണ്ണിൽ, സജി.എം.വി, വിനോദ് വെട്ടുകല്ലിങ്കൽ, കെ.ജെ. മത്തായി മാസ്റ്റർ, ജയിംസ്. കെ.സി,ജഫി കാക്കല്ലിൽ,സാജു മഠത്തിൽ കുളത്തിൽ , ജോയി കരിമ്പുമാലിൽ, ജോസഫ് ചാലുങ്കൽ, ഡെയ്സി പുത്തുപ്പള്ളി, സജി കോലത്ത്, മോളി ചാലുങ്കൽ, സെബാസ്റ്റ്യൻ.പി.ജെ, ടോമി തോമസ്, ഗർവ്വാസീസ് കല്ലുവയൽ, റോസമ്മ പടിയറ, ഷാജു വള്ളിക്കാട്ടിൽ, സാബുകാരാട്ട് തുടങ്ങിയവർ സംസാരിച്ചു. എന്നത്തേക്കുമായി ക്വാറി അടച്ചുപൂട്ടുന്നതുവരെ അതിശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ജനകീയ കമ്മറ്റി അറിയിച്ചു. ഉപവാസ സമരത്തിൻ്റെ സമാപനം ഫാ. ജേക്കബ് ആലക്കൽ സമരവളണ്ടിയർമാർക്ക് നാരങ്ങനീര് നൽകി നിർവ്വഹിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009