ശ്രീകണ്ഠാപുരം വാർത്തകൾ

കെസിവൈഎം, എസ്എംവൈഎം തലശേരി അതിരൂപത സമിതിയുടെ പ്രവർത്തന വർഷം ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു.

Whatsapp Image 2024 09 21 At 18.40.51

ചന്ദനക്കാംപാറ ചെറുപുഷ്പ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെസിവൈഎം, എസ്എംവൈഎം തലശേരി അതിരൂപത സമിതിയുടെ പ്രവർത്തന വർഷം ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യുന്നു.

പരസ്യം

പയ്യാവൂർ: ജോലി സാധ്യതകൾക്കായി വിദേശ രാജ്യങ്ങളെ മാത്രം ആശ്രയിക്കാതെ നമ്മുടെ ചുറ്റുപാടുകളിലെ സാധ്യതകളും ഉപയോഗിക്കാൻ യുവജനങ്ങൾ തയാറാകണമെന്ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. പൈസക്കരി ഫൊറോനയുടെ ആതിഥേയത്വത്തിൽ ചന്ദനക്കാംപാറ ചെറുപുഷ്പ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെസിവൈഎം, എസ്എംവൈഎം തലശേരി അതിരൂപത സമിതിയുടെ പ്രവർത്തന വർഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്. കെസിവൈഎം അതിരൂപത പ്രസിഡൻ്റ് ജോയൽ പുതുപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ‘ദിശ’ എന്ന് പേര് നൽകിയിട്ടുള്ള  പ്രവർത്തനവർഷ ലോഗോ ചടങ്ങിൽ പ്രകാശനം ചെയ്തു. തുടർന്ന് അതിരൂപത സമിതിയുടെ മുൻ ഭാരവാഹികളെയും ഫൊറോന പ്രസിഡന്റുമാരെയും ആദരിച്ചു. അതിരൂപത ഡയറക്ടർ ഫാ.അഖിൽ മാത്യു മുക്കുഴി, അതിരൂപത ജനറൽ സെക്രട്ടറി അബിൻ വടക്കേക്കര, ചന്ദനക്കാംപാറ ഇടവക വികാരി ഫാ.ജോസഫ് ചാത്തനാട്ട്, എസ്എംവൈഎം സംസ്ഥാന ജനറൽ സെക്രട്ടറി അഖിൽ ചാലിൽപുത്തൻപുരയിൽ,വൈസ് പ്രസിഡന്റുമാരായ ബിബിൻ പീടിയേക്കൽ, ഗ്ലോറിയ കൂനാനിക്കൽ, പൈസക്കരി ഫൊറോന പ്രസിഡന്റ്‌ സിന്റോ തൈപ്പറമ്പിൽ, ഡയറക്ടർ ഫാ.ടോണി കുന്നത്ത്, വിപിൻ ജോസഫ്, സോന ചിറയിൽ, പി.ജെ.ജോയൽ, അപർണ സോണി, എമിൽ നെല്ലംകുഴി, അഖിൽ നെല്ലിയ്ക്കൽ, സിസ്റ്റർ ജോസ്ന റോസ്, റോസ് തോട്ടത്തിൽ എന്നിവർ പ്രസംഗിച്ചു.    ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം