ശ്രീകണ്ഠാപുരം വാർത്തകൾ

ക്വാറിക്കെതിരെ  ഉപവാസ സമരം വിജയിപ്പിക്കും: രാഷ്ട്രീയ കിസാൻ മഹാസംഘ് 

Whatsapp Image 2024 09 20 At 18.21.45

ചെമ്പന്തൊട്ടി നായനാർ മലയിലെ കരിങ്കൽ ക്വാറിക്കെതിരെ ജനകീയ സമിതി നടത്തുന്ന ഉപവാസ സമരത്തിന് രാഷ്ട്രീയ കിസാൻ മഹാസംഘിൻ്റെ പിന്തുണ പ്രഖ്യാപിച്ച് ചേർന്ന യോഗം ഇൻഫാം സംസ്ഥാന വൈസ് ചെയർമാൻ സ്കറിയ നെല്ലംകുഴി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു. 

പരസ്യം

പയ്യാവൂർ: ചെമ്പന്തൊട്ടി നായനാർ മലയിൽ പ്രദേശവാസികളായ നൂറ് കണക്കിന് കുടുംബങ്ങൾക്ക് വൻ അപകട ഭീഷണിയായ  കരിങ്കൽ ക്വാറിയുടെ പ്രവർത്തനം ഉടനടി നിർത്തലാക്കി ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ക്വാറി വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 8  മുതൽ ചെമ്പന്തൊട്ടി ടൗണിൽ നടത്തുന്ന ഏകദിന ഉപവാസ സമരം വിജയിപ്പിക്കുമെന്ന് കേരളത്തിലെ സ്വതന്ത്ര കർഷക സംഘടനകളുടെ കൂട്ടായ്മയായ രാഷ്ട്രീയ കിസാൻ മഹാ സംഘ്. സമരത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് ചേർന്ന യോഗം ഇൻഫാം സംസ്ഥാന വൈസ് ചെയർമാൻ സ്കറിയ  നെല്ലംകുഴി ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ സണ്ണി തുണ്ടത്തിൽ അധ്യക്ഷത വഹിച്ചു.  രാഷ്ട്രീയ കിസാൻ മഹാ സംഘ് സംസ്ഥാന ചെയർമാൻ അഡ്വ.ബിനോയ് തോമസ് മുഖ്യ പ്രഭാഷണം നടത്തി.  നിലവിൽ ക്വാറി പ്രവർത്തിക്കുന്നത് ലൈസൻസ് അനുവദിച്ചപ്പോൾ  നിർദ്ദേശിച്ചിരുന്ന  നിയന്ത്രണങ്ങളെല്ലാം ലംഘിച്ചു കൊണ്ടാണെന്ന് ക്വാറി സന്ദർശിക്കുന്ന ഏവർക്കും നേരിട്ട് ബോധ്യമാകും. ക്വാറിയിലെ ചെറിയ സ്ഫോടനങ്ങളിൽ പോലും  സമീപത്ത് പ്രവർത്തനം നിർത്തിയ  ക്വാറികളിലെ വൻകുഴികളിൽ കെട്ടിക്കിടക്കുന്ന ലക്ഷക്കണക്കിന് ലിറ്റർ  വെള്ളം ശക്തമായി താഴേക്കൊഴുകി വലിയ  ദുരന്തത്തിന് കാരണമാകുമെന്നും യോഗം വിലയിരുത്തി. അതിനാൽ ക്വാറിയുടെ പ്രവർത്തനം പൂർണമായും നിരോധിക്കും വരെ സമര രംഗത്ത് സജീവമാകാനും യോഗം തീരുമാനിച്ചു. റബർ കർഷക സംഘം ദേശീയ ഫെഡറേഷൻ വൈസ് ചെയർമാൻ പി.കെ.കുര്യാക്കോസ്, ഷിനോ പാറയ്ക്കൽ,  ജോസഫ് വടക്കേക്കര, അഗസ്റ്റിൻ വെള്ളാരംകുന്നേൽ, ടോമി  തോമസ്, ബിനോയ് പുത്തൻനടയിൽ, ദേവസ്യ ഐന്തിക്കൽ, ജോയി മലമേൽ, അമൽ പുളിയ്ക്കൽ, വർഗീസ് വൈദ്യർ, ജോയി ഉളിക്കൽ, വത്സമ്മ ദേവസ്യ എന്നിവർ പ്രസംഗിച്ചു.   ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം