പയ്യാവൂർ: കർണാടകയിലെ ബെൽത്തങ്ങാടി രൂപത ബിഷപ്പ് മാർ ലോറൻസ് മുക്കുഴി മെത്രാഭിഷേക രജതജൂബിലി നിറവിൽ. ചെമ്പേരിയിലെ ആദ്യകാല കുടിയേറ്റക്കാരായ മുക്കുഴി കുടുംബാംഗങ്ങൾ ഒരുക്കുന്ന ജൂബിലി ആഘോഷ പരിപാടികൾ നാളെ ചെമ്പേരിയിൽ നടക്കും.
പയ്യാവൂർ: കർണാടകയിലെ ബെൽത്തങ്ങാടി രൂപത ബിഷപ്പ് മാർ ലോറൻസ് മുക്കുഴി മെത്രാഭിഷേക രജതജൂബിലി നിറവിൽ. ചെമ്പേരിയിലെ ആദ്യകാല കുടിയേറ്റക്കാരായ മുക്കുഴി കുടുംബാംഗങ്ങൾ ഒരുക്കുന്ന ജൂബിലി ആഘോഷ പരിപാടികൾ നാളെ ചെമ്പേരിയിൽ നടക്കും. ആഘോഷത്തിൻ്റെ ഭാഗമായി ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിലെ വിശുദ്ധ കുർബാനക്ക് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും. തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, ആർച്ച് ബിഷപ്പ് എമിരിറ്റസ്മാരായ മാർ ജോർജ് വലിയമറ്റം, മാർ ജോർജ് ഞറളക്കാട്ട്, ജൂബിലേറിയൻ ബിഷപ്പ് മാർ ലോറൻസ് മുക്കുഴി എന്നിവർ സഹകാർമികരായിരിക്കും. കുർബാനക്കു ശേഷം ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിലാണ് ജൂബിലി സമ്മേളനം. ഗ്രാമിക അവാർഡ് ജേതാവും പ്രമുഖ മ്യൂസിക് കമ്പോസറുമായ വയലിനിസ്റ്റ് മനോജ് ജോർജിൻ്റെ വയലിൻ വാദനത്തോടെ പരിപാടികൾ ആരംഭിക്കും. കോഴിക്കോട് സിൽവർഹിൽസ് സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനി അലീന ബിനു രംഗപൂജ അവതരിപ്പിക്കും. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്യും. ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും.കെസിവൈഎം തലശേരി അതിരൂപത ഡയറക്ടർ ഫാ.അഖിൽ മാത്യു മുക്കുഴി ആമുഖ പ്രഭാഷണം നടത്തും. ജൂബിലി ഗാനത്തിനു ശേഷം സംസ്ഥാന ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണവും കെ.സുധാകരൻ എംപി ആശംസാ പ്രഭാഷണവും മാർ ലോറൻസ് മുക്കുഴി മറുപടി പ്രസംഗവും നടത്തും. മന്ത്രി റോഷി അഗസ്റ്റിൻ എൻഡോവ്മെൻ്റ് സമർപ്പണം നിർവഹിക്കും. തുടർന്ന് മാർ വർഗീസ് ചക്കാലയ്ക്കൽ, മാർ ജോർജ് വലിയമറ്റം, മാർ ജോർജ് ഞറളക്കാട്ട്, എംഎൽഎമാരായ സജീവ് ജോസഫ്, സണ്ണി ജോസഫ്, വികാരി ജനറാൾ മോൺ.ആൻ്റണി മുതുകുന്നേൽ, ചെമ്പേരി ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട്, ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ഷൈബി, സിസ്റ്റർ അഞ്ജലി എഫ്സിസി, മുക്കുഴി കുടുംബയോഗം രക്ഷാധികാരി എം.എം.ആൻ്റണി, കുരിക്കാട്ട് മുക്കുഴി കുടുംബയോഗം പ്രസിഡൻ്റ് സജി കുരിക്കാട്ട്, മുക്കുഴി കുടുംബയോഗം പ്രസിഡൻ്റ് റൈജു മുക്കുഴി എന്നിവർ പ്രസംഗിക്കും. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009