കുന്നത്തൂർ പാടിയിലെ അടിയാൻ ഗോത്ര വിഭാഗത്തിൻ്റെ പുത്തരി ആഘോഷം 22 ന് നടക്കും.
പയ്യാവൂർ: പാടിയിലെ അടിയാന്മാരുടെ അധിവാസ കേന്ദ്രത്തിലാണ് പുത്തരി ആഘോഷം നടത്തുന്നത്. അതിനായി പനയോല കൊണ്ടുള്ള മടപ്പുര തയ്യാറാക്കി കഴിഞ്ഞു. കന്നിമാസത്തിലാണ് അടിയന്മാർ പുത്തരി നടത്താറുള്ളത്. മുത്തപ്പന് പൈങ്കുറ്റി വച്ചതിനു ശേഷം രണ്ട് അടിയാത്തികൾ അടിയാന്മാരുടെ തോട്ടിൽ കുളിക്കാൻ പോകുന്നതോടെ ചടങ്ങുകൾ ആരംഭിക്കും. കുളിച്ചു വരുന്ന അടിയാത്തികൾ ആരും കാണാതെ മടപ്പുരയിൽ കയറി നെല്ല് കുത്തി അരിയാക്കും. അതിനു ശേഷം സ്ഥാനികനായ ചന്ദൻ തോട്ടിൽ കുളിച്ച് വെള്ളവുമായി മടപ്പുരയിലെത്തി ആരും കാണാതെ തന്നെ മുത്തപ്പനും മൂലം പെറ്റ അമ്മക്കുമുള്ള പുത്തരിച്ചോറും മത്തൻ കൊണ്ടുള്ള കറിയും തയാറാക്കി നിവേദിക്കും. അതിനു ശേഷമാണ് മുത്തപ്പൻ വെള്ളാട്ടം കെട്ടിയാടുന്നത്. പിറ്റേന്ന് മറു പുത്തരിയോടെ പുത്തരി ആഘോഷ ചടങ്ങുകൾ സമാപിക്കുമെന്ന് അടിയാൻ സമുദായ സമാജം സെക്രട്ടറി ഉണ്ണി പെരുംകുളത്ത് അറിയിച്ചു. അടിയാന്മാരുടെ പുത്തരിക്കു ശേഷമാണ് പൊടിക്കളത്തിൽ പുത്തരി നടത്താറുള്ളത്. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009