ശ്രീകണ്ഠാപുരം വാർത്തകൾ

ഭിന്നശേഷി അനുകൂല്യത്തിൽ സർക്കാർ നീക്കം അപലപനീയം: കത്തോലിക്കകോൺഗ്രസ്

Images (11)

സർക്കാരിന്റെ ലക്ഷ്യം ജനക്ഷേമമാണെങ്കിൽ ഇതെല്ലാം തിരുത്താൻ  തയാറാകണമെന്ന് കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റി ആവശ്യപ്പെട്ടു.

പരസ്യം

പയ്യാവൂർ: ഭിന്നശേഷിക്കാർക്ക് സർക്കാർ നൽകിവരുന്ന ആനുകൂല്യങ്ങൾ നിബന്ധനകൾ നിശ്ചയിച്ച് ഇല്ലാതാക്കാനുള്ള സർക്കാരിന്റെ ശ്രമം അപലനീയമാണെന്ന് കത്തോലിക്ക കോൺഗ്രസ്. കേരള സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന ഭിന്നശേഷിക്കാർ, അവരെ സംരക്ഷിക്കുന്ന കുടുംബങ്ങൾ, സ്ഥാപനങ്ങൾ, എല്ലാവരുംതന്നെ ഇതാേടെ അങ്കലാപ്പിലായിരിക്കുകയാണ്. കേരളത്തിലെ ജനങ്ങൾക്ക് ഇപ്പോൾ  ലഭിച്ചുകൊണ്ടിരിക്കുന്ന ഒട്ടനവധി ആനുകൂല്യങ്ങൾ  വിവിധ കാരണങ്ങൾ പറഞ്ഞ് ഇല്ലാതാക്കാൻ  സംഘടിതമായ ശ്രമങ്ങളാണ് നടക്കുന്നത്. അതിൽ ഏറ്റവും ഒടുവിലത്തെ നീക്കമാണ് ഭിന്നശേഷിക്കാർക്ക് ഇതുവരെ നൽകിക്കൊണ്ടിരുന്ന ആനുകൂല്യങ്ങളെല്ലാം ഓരോരോ നിബന്ധനകൾ ഏർപ്പെടുത്തി  ഒഴിവാക്കാനുള്ള ശ്രമം.  കാലാകാലങ്ങളായി മാറിവരുന്ന സർക്കാരുകൾ ജനങ്ങൾക്ക് നൽകി വന്നിരുന്ന വിവിധ ആനുകൂല്യ പദ്ധതികൾ അടുത്ത കാലങ്ങളിലായി നിർത്തലാക്കിയിട്ടുള്ള സ്ഥിതിയിലാണ്. ക്ഷേമ പെൻഷൻ ഉപഭോക്താക്കളുടെ എണ്ണവും  വികസന പ്രവർത്തനങ്ങളും പരിധിയില്ലാതെ അനുദിനം വെട്ടിക്കുറച്ചു കൊണ്ടാണ് ഈ  സർക്കാർ മുന്നോട്ടു പോകുന്നത്. അതേസമയം  സർക്കാർ നഷ്ടപരിഹാരങ്ങൾ അനുവദിക്കുന്നതെല്ലാം വളരെ തുച്ഛവുമാണ്. സർക്കാർ സേവനങ്ങൾക്കുള്ള ഫീസ് ഇരട്ടിയിലധികം വർധിപ്പിച്ചു. വൈദ്യുതി നിരക്കുകൾ ഉടൻ വർധിപ്പിക്കാൻ ആലോചന നടക്കുന്നു. ജനങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ കുറക്കുകയും ജനങ്ങൾ നൽകേണ്ട നികുതികളും ഫീസുകളും വർധിപ്പിക്കുകയുമെന്നതാണ് നിലവിൽ സർക്കാരിൻ്റെ നയം. ഓണക്കാലത്ത് മാവേലി സ്റ്റോർ ശൂന്യമായിരുന്നു. ഗ്ലോബൽ ഡയറക്ടർ റവ.ഡോ.ഫിലിപ്പ് കവിയിൽ യോഗം ഉദ്ഘാടനം ചെയ്തു. അതിരുപതാ പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ട്രഷറർ ടോണി ജോസഫ് പുഞ്ചക്കുന്നേൽ, അതിരൂപത സെക്രട്ടറി ജിമ്മി ആയിത്തമറ്റം, ട്രഷറർ സുരേഷ് ജോർജ്, വൈസ് പ്രസിഡൻ്റ്മാരായ ഐ.സി.മേരി മുണ്ടാട്ടു ചുണ്ടയിൽ, ബെന്നിച്ചൻ മഠത്തിനകം, ഷിനോ പാറയ്ക്കൽ, ടോമി കണയങ്കൽ, ജെയിംസ് ഇമ്മാനുവേൽ, സിബി ജാതികുളം, ജോസഫ് കൊച്ചുകുന്നത്തുപറമ്പിൽ, പീയൂസ് പറയിടം, ബേബി നെട്ടനാനി, ബെന്നി പുതിയാംപുറം, ജോർജ് കാനാട്ട്, വർഗീസ് പള്ളിച്ചിറ, രാജീവ് കണിയാന്തറ, ഷാജു ഇടശേരി, സിജോ കണ്ണേഴത്ത്, കിഷോർ ലാൽ എന്നിവർ സംസാരിച്ചു ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം