കാഞ്ഞിരങ്ങാട് ഫൈറ്റേഴ്സ് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.
പയ്യാവൂർ: ഉത്രാട ദിനത്തിൽ വൈഎംസിഎ കരുവഞ്ചാൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഉത്തര മേഖല വടംവലി മത്സരത്തിൽ വായാട്ടുപറമ്പ് ഗ്രാമിക കോക്കനട്ട് ഓയിൽ സ്പോൺസർ ചെയ്ത വയനാട് കാഞ്ഞിരങ്ങാട് ഫൈറ്റേഴ്സ് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഫ്രണ്ട്‌സ് ടെലിടെൽ സ്പോൺസർ ചെയ്ത മീനങ്ങാടി തണ്ടർ ബോയ്സ് ടീമിനാണ് രണ്ടാം സ്ഥാനം. നടുവിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ഓടംപളളിൽ മത്സരം ഉദ്ഘാടനം ചെയ്തു. വൈഎംസിഎ പ്രസിഡന്റ് സാബു ചാണക്കാട്ടിൽ അധ്യക്ഷത വഹിച്ചു. കരുവഞ്ചാൽ ലിറ്റിൽ ഫ്ലവർ പള്ളി വികാരി ഫാ.ജോസഫ് ഈനാശേരി അനുഗ്രഹ പ്രഭാഷണം നടത്തി. അണ്ടർ 19 ആൺ, പെൺ വിഭാഗങ്ങളിൽ എടൂർ സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ടീമുകൾ ചാമ്പ്യൻമാരായി. പ്രോഗ്രാം കൺവീനർ ജെയ്സൺ ഓണംകുളം, ടോണിസ് ജോർജ്, ലിജോ ജോൺ, ആന്റണി മഞ്ഞളാംകുന്നേൽ എന്നിവർ നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009