ശ്രീകണ്ഠാപുരം വാർത്തകൾ

പയ്യാവൂർ – മംഗലാപുരം  കെഎസ്ആർടിസി ബസ് സർവീസ് അനുവദിക്കണം

Ksrtc Facebook 3062021 1200 710x400xt

ആധുനിക ചികിത്സാ സൗകര്യങ്ങൾ ഏറെയുള്ള മംഗലാപുരത്തേക്ക്  കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ മലയോരങ്ങളിലുള്ളവർക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുംവിധം പയ്യാവൂർ – മംഗലാപുരം കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കണമെന്ന് പയ്യാവൂരിൽ ചേർന്ന കേരള കോൺഗ്രസ്-എം മണ്ഡലം കൺവൻഷൻ ആവശ്യപ്പെട്ടു.

പരസ്യം

പയ്യാവൂർ: വൈകുന്നേരം നാലിന് കാഞ്ഞങ്ങാട് ഡിപ്പോയിൽ നിന്ന് പുറപ്പെട്ട് ആറ് മണിയോടെ പയ്യാവൂരിലെത്തി പുലർച്ചെ നാലിന്  പയ്യാവൂരിൽ നിന്ന് ചെമ്പേരി, നടുവിൽ, ചപ്പാരപ്പടവ്, പെരുമ്പടവ്, പാടിയോട്ടുചാൽ, ചീമേനി നീലേശ്വരം, കാഞ്ഞങ്ങാടു വഴി നാലര മണിക്കൂർ യാത്ര ചെയ്താൽ മംഗലാപുരത്ത് എത്താൻ കഴിയും. പൈതൽ മല, പാലക്കയംതട്ട്  വിനോദ സഞ്ചാര കേന്ദ്രങ്ങൾ , കുന്നത്തൂർ, കൊട്ടിയൂർ ക്ഷേത്രങ്ങൾ, ചെമ്പേരി ലൂർദ് മാതാ ബസിലിക്ക, വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളജ്, എന്നിവിടങ്ങളിലേക്ക് വിദൂര സ്ഥലങ്ങളിൽ നിന്നുള്ളവർക്ക് അനായാസം എത്തിച്ചേരാനും ഈ ബസ് സഹായകരമാകും. കേരള കോൺഗ്രസ്‌-എം സംസ്ഥാന ജനറൽ സെക്രട്ടറി സജി കുറ്റ്യാനിമറ്റം കൺവൻഷൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോസ് മണ്ഡപത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ബിനു മണ്ഡപം, ബിജു പുതുക്കള്ളിൽ, നോബിൻസ്, ജെയ്സൺ കാച്ചപ്പിള്ളിൽ, ജോസഫ് ചക്കാനിക്കുന്നേൽ, ചാക്കോ കാരത്തുരുത്തേൽ, ടോമി വടക്കുംവീട്ടിൽ, തുളസീധരൻ നായർ, ജോസ് വെട്ടത്ത്, തങ്കച്ചൻ തോമസ്, റോഷൻ ഓലിയ്ക്കൽ, ജിനോ തേക്കുംകാട്ടിൽ എന്നിവർ സംസാരിച്ചു.  ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം