സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് വളന്റിയർമാർ തങ്ങൾക്ക് ഓണക്കോടി വാങ്ങാൻ ലഭിച്ച പോക്കറ്റ് മണി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകി.
മണിക്കടവ്: വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കാൻ കേരള സമൂഹത്തോടൊപ്പം തങ്ങളുമുണ്ട് എന്ന സന്ദേശമുയർത്തി എൻഎസ്എസ് വളൻ്റിയർമാരായ വിദ്യാർത്ഥികൾ ഇരിട്ടി താലൂക്ക് ഓഫീസിലെത്തിയാണ് തഹസിൽദാർക്ക് തുക കൈമാറിയത്. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ.ആർ.സുധീഷ്, സ്കൂൾ പ്രിൻസിപ്പൽ ഷാജി വർഗീസ് എന്നിവർ നേതൃത്വം നൽകി. എൻഎസ്എസ് വളൻ്റിയർ ലീഡർമാരായ അമൽ ആൻ ഗ്രെയ്സ്, ഡോൺ കുര്യൻ ബിനോയ്, ദിൽന മാർഗരറ്റ് ജോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ദുരിതാശ്വാസ നിധിയിലേക്കുള്ള തുക സമാഹരിച്ചത്. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009