പൈസക്കരി സെന്റ് മേരീസ് യുപി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ആയിരം പച്ചക്കറി തൈകൾ വിതരണം ചെയ്തു
പയ്യാവൂർ: വീട്ടിലൊരു കുട്ടിത്തോട്ടം പദ്ധതി മുഖനേ ജൈവക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പൈസക്കരി സെന്റ് മേരീസ് യുപി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ആയിരം പച്ചക്കറി തൈകൾ വിതരണം ചെയ്തു. സ്കൂൾ മുഖ്യാധ്യാപകൻ സോജൻ ജോർജ് തൈകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. ബിജു ജേക്കബ്, സിനി അഗസ്റ്റിൻ, ഷിൻസി ജോർജ്, ഗ്ലെൻസി തോമസ് എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥികൾക്ക് കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുന്നതിനും ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ഹരിത ക്ലബിൻ്റെ നേതൃത്വത്തിൽ ഈ പദ്ധതി ആരംഭിച്ചത്. സ്കൂളിലെ പച്ചക്കറിത്തോട്ടത്തോടൊപ്പം വീടുകളിലും പച്ചക്കറിത്തോട്ടം പരിപാലിക്കാനും ഇതിലൂടെ മികച്ച കുട്ടിക്കർഷകർ വളർന്നുവരാനും ഈ പദ്ധതി വഴിയൊരുക്കും. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009