പൂകൃഷി വിളവെടുപ്പ് ഏഴാം വാർഡ് കൗൺസിലർ ഷംന ജയരാജ് ഉദ്ഘാടനം ചെയ്തു.
ശ്രീകണ്ഠപുരം : നഗരസഭയിലെ ചേപ്പറമ്പിൽ സ്വരലയകുടുംബശ്രീയുടെ നേതൃത്വത്തിൽ പൂകൃഷി വിളവെടുപ്പ് ഏഴാം വാർഡ് കൗൺസിലർ ഷംന ജയരാജ് ഉദ്ഘാടനം ചെയ്തു.ചേപറമ്പ് സ്കൂളിലെ പ്രധാന അധ്യാപകൻ ശ്രീജിത്ത് മാസ്റ്റർ പൂക്കൾ ഏറ്റുവാങ്ങി. ചേപ്പറമ്പിലെ മനത്താനത്ത് മോഹനൻ എന്നവരുടെ 10 സെൻ്റ് സ്ഥലത്താണ് പൂക്കൃഷി നടത്തിയത്. നഗരസഭാ കൃഷിഭവൻ മുഖേനയാണ് തൈകൾ നട്ട് വളർത്തിയത്. ലളിതകുമാരി, ഷംന, ശാരദ ,പുഷ്പ, മഹിത,ശകുന്തള. സാവിത്രി എന്നിവരുടെ നേതൃത്യത്തിലാണ് പുഷ്പകൃഷി നടത്തിയത്.കൃഷിഭവനിൽ നിന്നും കൃഷി ഓഫീസർ വേണ്ട നിർദ്ദേശങ്ങൾ നൽകി.സ്കൂളിലെ പി.ടി.എ. പ്രസിഡൻറ്റ് രാജേഷ് കാവിൽ, ADS സെക്രട്ടറി സുഷമ , തുടങ്ങി അധ്യാപകരും, കുട്ടികളും, നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009