കളരി ഗുരുക്കന്മാരുടെ പ്രതിഷേധ കളരിപ്പയറ്റ് 20 ന് തിരുവനന്തപുരത്ത്
പയ്യാവൂർ: കേരളത്തിലെ കളരിപ്പയറ്റ് മേഖലയിൽ പ്രവർത്തിച്ചു വരുന്നവരെ തീർത്തും അവഗണിക്കുന്ന കേരള കളരിപ്പയറ്റ് അസോസിയേഷന്റെയും കേരള സ്പോർട്സ് കൗൺസിലിന്റെയും നീതി നിഷേധത്തിനെതിരെ കളരിപ്പയറ്റ് സംരക്ഷണ മഹാ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ കളരിപ്പയറ്റ് 20 ന് തിരുവനന്തപുരത്ത് നടക്കും. കളരിപ്പയറ്റ് പരിശീലന രംഗത്ത് വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന കളരികളെ ഒഴിവാക്കിയാണ് നിലവിൽ കേരള കളരിപ്പയറ്റ് അസോസിയേഷൻ പ്രവർത്തിക്കുന്നത്. ഇതിനെതിരെ മുൻകാലങ്ങളിൽ നിരവധി പ്രക്ഷോഭങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ആവശ്യമായ ഇടപെടലുകൾ സർക്കാർ തലത്തിലോ സ്പോട്സ് കൗൺസിലിന്റെ ഭാഗത്തുനിന്നോ ഇതുവരെ ഉണ്ടായിട്ടില്ല.ഇതിൽ പ്രതിഷേധിച്ചാണ് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള കളരി ഗുരുക്കൻമാരും കളരിമുറകൾ അഭ്യസിക്കുന്ന പഠിതാക്കളും അണിനിരക്കുന്ന പ്രതിഷേധ കളരിപ്പയറ്റ് നടത്തുന്നത്. പത്മശ്രീ മീനാക്ഷിയമ്മ ഗുരുക്കൾ ഉദ്ഘാടനം ചെയ്യും. വളപ്പിൽ കരുണൻ ഗുരുക്കൾ അധ്യക്ഷത വഹിക്കും നിരവധി പ്രശസ്ത ഗുരുക്കൻമാരും പഠിതാക്കളും സാമൂഹിക സാസ്കാരിക പ്രതിഭകളും ഉൾപ്പെടെ ആയിരത്തഞ്ഞൂറോളം ആളുകൾ പങ്കെടുക്കും. കളരിപ്പയറ്റ് രംഗത്തുള്ള പത്മശ്രീ, ഫോക് ലോർ സംസ്ഥാന, ദേശീയ പുരസ്കാര ജേതാക്കളെ പോലും അവഗണിച്ചു കൊണ്ടാണ് ഇന്ന് കേരള കളരിപ്പയറ്റ് അസോസിയേഷൻ പ്രവർത്തിക്കുന്നത്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല പ്രക്ഷോഭ പരിപാടിയിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്ന കളരികൾ, സ്പോട്സ് കളരിപ്പയറ്റ് ഫെഡറേഷൻ, പയറ്റ് കളരി മർമ്മ ചികിത്സ അസോസിയേഷൻ, പതഞ്ജലി പാരമ്പര്യ ചികിത്സ, യോഗ, അടിമുറ അടിവേല അസോസിയേഷൻ, ഭാരതീയ പരമ്പര്യ സ്പോട്സ് അസോസിയേഷൻ എന്നിവയിലുള്ളവരും പങ്കെടുക്കുമെന്ന് കളരിപ്പയറ്റ് മഹാ സംരക്ഷണ സമിതി കണ്ണൂർ ജില്ലാ കോ ഓർഡിനേറ്റർ സനീഷ് ഗുരുക്കൾ, നൗഷാദ് ഗുരുക്കൾ, ജിമ്മി ജോർജ് ഗുരുക്കൾ, എ.ടി.ദേവസ്യ ഗുരുക്കൾ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009