ശ്രീകണ്ഠാപുരം വാർത്തകൾ

മണ്ണംകുണ്ടിലെ ലാസലെറ്റ് മരിയൻ ഭവനിൽ പരിശുദ്ധ ലാസലെറ്റ് മാതാവിൻ്റെ നൂറ്റിയെഴുപത്തൊമ്പതാമത് പ്രത്യക്ഷ തിരുനാൾ 11 മുതൽ 19 വരെ

Whatsapp Image 2024 09 11 At 20.23.26

ചെമ്പേരി മണ്ണംകുണ്ടിലെ ലാസലെറ്റ് മരിയ ഭവനിൽ പരിശുദ്ധ ലാസലെറ്റ് മാതാവിൻ്റെ പ്രത്യക്ഷ തിരുനാളിന് തുടക്കം കുറിച്ച് ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് കൊടിയേറ്റുന്നു.

പരസ്യം

ചെമ്പേരി: മണ്ണംകുണ്ടിലെ ലാസലെറ്റ് മരിയൻ ഭവനിൽ പരിശുദ്ധ ലാസലെറ്റ് മാതാവിൻ്റെ നൂറ്റിയെഴുപത്തൊമ്പതാമത് പ്രത്യക്ഷ തിരുനാൾ 11 മുതൽ 19 വരെ ആചരിക്കും. ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ച് ജപമാല പ്രാർത്ഥന, കൊടിയേറ്റ്, ലദീഞ്ഞ് എന്നിവക്ക് ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് നേതൃത്വം നൽകി. തുടർന്ന് നൊവേനക്കും വിശുദ്ധ കുർബാനക്കും ഫാ.ചെറിയാൻ ചെമ്പകശേരിൽ കാർമികത്വം വഹിച്ചു. 18 വരെ എല്ലാ ദിവസവും വൈകുന്നേരം 4.30 ന് ജപമാല പ്രാർത്ഥന, നൊവേന, വിശുദ്ധ കുർബാന എന്നിവയുണ്ടായിരിക്കും. ഫാ.സനീഷ് പൂവത്തിങ്കൽ, ഫാ.ലിബിൻ തോമസ് ഏഴുപറയിൽ, ഫാ.പോൾ വള്ളോപ്പിള്ളി, ഫാ.ഷാരോൺ പാറത്താഴെ, ഫാ. ജെസ്ബിൻ പുലവേലിൽ, ഫാ.ജോസഫ് പുതുമന, ഫാ.അനൂപ് മാഞ്ചിറയിൽ എന്നിവർ വിവിധ ദിവസങ്ങളിൽ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകും. പ്രധാന തിരുനാൾ ദിനമായ 19 ന് വൈകുന്നേരം 4.45 ന് നൊവേനക്ക് ശേഷം ആഘോഷമായ തിരുനാൾ കുർബാനക്ക് തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി മുഖ്യകാർമികത്വം വഹിക്കും.   ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം