പൊടിക്കളം: സിബിഎസ്ഇ ക്ലസ്റ്റർ പത്തിലെ സംസ്ഥാനതല ബാസ്കറ്റ് ബോൾ മത്സരങ്ങൾ ശ്രികണ്ഠപുരം പൊടിക്കളം മേരിഗിരി ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കൻഡറി സ്കൂളിൽ നടക്കും. കേരളത്തിലെ വിവിധ സിബിഎസ്ഇ സ്കൂളുകളിൽ നിന്ന് ആൺ പെൺ വിഭാഗങ്ങളിലായി അഞ്ഞൂറോളം മത്സരാർത്ഥികൾ പങ്കെടുക്കും
മേരിഗരി സ്കൂൾ അഞ്ചാം തവണയാണ് സംസ്ഥാനതല മത്സരത്തിന് വേദിയാകുന്നത്. ഇന്ന് വൈകുന്നേരം രജിസ്ട്രേഷനും പ്രാഥമിക റൗണ്ട് മത്സരങ്ങളും നടന്നു. നാളെ രാവിലെ 10 ന് സജീവ് ജോസഫ് എംഎൽഎ ടൂർണമെൻ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. സ്കൂൾ മാനേജർ ബ്രദർ ജോണി വെട്ടംതടത്തിൽ പതാക ഉയർത്തും. ബ്രദർ സൈമൺ സിഎസ്ടി, വിവിധ ടീം മാനേജർമാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. അണ്ടർ 14, അണ്ടർ 17, അണ്ടർ 19 എന്നീ മൂന്ന് വിഭാഗങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായാണ് മത്സരങ്ങൾ. പകലും രാത്രയിലുമായി രണ്ട് കോർട്ടുകളിൽ വിവിധ മാച്ചുകൾ നടക്കും. കളിക്കാർക്ക് താമസം, ഭക്ഷണം, യാത്രാസൗകര്യംഎന്നിവയെല്ലാം സജ്ജമാക്കിയിട്ടുള്ളതായി സ്കൂൾ പ്രിൻസിപ്പൽ ബ്രദർ ഡോ.റെജി സ്കറിയ അറിയിച്ചു. മത്സരങ്ങൾ 13/09/24 ന് സമാപിക്കും. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009