വയനാട് കേന്ദ്ര സഹായം അനുവദിക്കാത്തത് പ്രതിക്ഷേധാർഹം: ഫ്രാൻസിസ് ജോർജ് എം.പി
കോട്ടയം : നൂറ് കണക്കിന് ആളുകളുടെ ജീവൻ നഷ്ടപ്പെടുകയും അനേകം വീടുകളും കൃഷിയിടങ്ങളും ഒലിച്ച് പോകുകയും ചെയ്ത വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിന്റെ നഷ്ടങ്ങൾ പ്രധാനമന്ത്രി അടക്കുള്ളവർ നേരിട്ട് കണ്ട് മനസിലാക്കിയിട്ടും കേരളത്തിന് ഒരു സഹായവും അനുവദിക്കാൻ തയ്യാറാകാത്ത കേന്ദ്ര സർക്കാർ നിലപാട്ട് പ്രതിക്ഷേധാർഹമാണന്ന് കേരളാ കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ അഡ്വ.കെ. ഫ്രാൻസിസ് ജോർജ് എം.പി പ്രസ്താവിച്ചു. പ്രധാനമന്ത്രി വയനാട് സന്ദർശിച്ചതിനെ തുടർന്ന് സംസ്ഥാന സർക്കാർ റിപ്പോർട്ട് നൽകുകയും മുഖ്യമന്തി നേരിട്ട് കണ്ട് സഹായം അഭ്യർത്ഥിച്ചിട്ടും ഇതുവരെ ഒരു സഹായവും അനുവദിച്ചിട്ടില്ല. വയനാട് ദുരന്തത്തിന് ശേഷം ആന്ധ്രയിലും തെലുങ്കാനയിലും ഉണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് 3448 കോടി രൂപയുടെ സഹായം ഈ സംസ്ഥാങ്ങൾക്ക് കേന്ദ്ര സർക്കാർ അനുവദിക്കുകയുണ്ടായി. എന്നാൽ കേരളത്തിന് യാതൊരു വിധ സഹായവും ഇതുവരെ കേന്ദ്രം അനുവദിച്ചിട്ടില്ല. ഇത് ബി.ജെ.പി ഗവൺമെന്റ് കേരളത്തോട് കാണിക്കുന്ന ഇരട്ടത്താപ്പ് സമീപനമാണന്ന് ഫ്രാൻസിസ് ജോർജ് ആരോപിച്ചു ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009