ശ്രീകണ്ഠാപുരം വാർത്തകൾ

നയനാർമല കരിങ്കൽ ക്വാറി നിരോധിക്കാൻ നടപടിയുമായി ശ്രീകണ്ഠപുരം നഗരസഭ  

Sreekandapuram Municipal Office

പ്രദേശത്തെ ജനപ്രതിനിധി എന്ന നിലയിൽ നാലാം വാർഡ് കൗൺസിലറായ കെ.ജെ. ചാക്കോ കൊന്നയ്ക്കൽ ഈ ക്വാറിയുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ നടപടി വേണമെന്ന് മുൻ കൗൺസിൽ യോഗങ്ങളിൽ ശക്തമായി ആവശ്യപ്പെട്ടിരുന്നു

പരസ്യം

പയ്യാവൂർ: ചെമ്പന്തൊട്ടി നായനാർ മലയിൽ പ്രദേശവാസികളുടെ സ്വൈര്യ ജീവിതത്തിന് ഭിഷണിയായ കരിങ്കൽ ക്വാറിയുടെ പ്രവർത്തനം പൂർണമായും നിരോധിക്കാൻ ആദ്യഘട്ട നടപടി സ്വീകരിച്ചതായി ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ.കെ.വി.ഫിലോമിന  ഇന്നലെ (ചൊവ്വ) നഗരസഭാ ഹാളിൽ ചേർന്ന  കൗൺസിലിൽ യോഗത്തിൽ അറിയിച്ചു. പ്രദേശത്തെ ജനപ്രതിനിധി എന്ന നിലയിൽ നാലാം വാർഡ് കൗൺസിലറായ കെ.ജെ. ചാക്കോ കൊന്നയ്ക്കൽ ഈ ക്വാറിയുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ നടപടി വേണമെന്ന് മുൻ കൗൺസിൽ യോഗങ്ങളിൽ ശക്തമായി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് നഗരസഭാ സെക്രട്ടറി ക്വാറിക്ക് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നെങ്കിലും അതിനുശേഷം എന്ത് നടപടി സ്വീകരിച്ചു എന്ന കൗൺസിലറുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. ക്വാറി പ്രവർത്തിപ്പിക്കുന്നതിലെ നീയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി എഴ് ദിവസത്തിനുള്ളിൽ മറുപടി ആവശ്യപ്പെട്ട് ക്വാറി ഉടമക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും  മറുപടി കിട്ടിയാലുടൻ നയനാർ മലയിലെ മുളിയാൻ ക്വാറിയുടെ പ്രവർത്തനം എന്നന്നേക്കുമായി നിരോധിക്കാൻ പഴുതുകളില്ലാത്ത നടപടി സ്വീകരിക്കുമെന്നുമാണ് നഗരസഭാധ്യക്ഷയും നഗരസഭാ സെക്രട്ടറിയും വ്യക്തമാക്കിയിട്ടുള്ളത്. ഈ മറുപടി ജനകീയ കമ്മിറ്റിക്കു വേണ്ടി സ്വാഗതം ചെയ്യുന്നതായും ഈ ക്വാറിയുടെ പ്രവർത്തനം ഇല്ലാതാകുംവരെ ജാഗ്രതയോടെ വിശ്രമമില്ലാതെ പോരാടുമെന്നും ജനകീയ കമ്മിറ്റി ഭാരവാഹികളായ കെ.ജെ.ചാക്കോ കൊന്നയ്ക്കൽ, വർഗീസ് വയലാമണ്ണിൽ, കെ.എം.ഷംസീർ എന്നിവർ അറിയിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം