ഗാന്ധി മെമ്മോറിയൽ യുപി സ്കൂളിൽ നടന്ന ചടങ്ങിൽ ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി സ്പോർട്സ് ഹബിന്റെ രൂപരേഖ കെസിവൈഎം പ്രസിഡന്റ് നോയൽ താഴത്തുവീട്ടിലിന് നൽകി പ്രകാശനം ചെയ്തു
നെല്ലിക്കുറ്റി: ഗാന്ധി മെമ്മോറിയൽ യുപി സ്കൂൾ ഡയമണ്ട് ജൂബിലി, സെൻ്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ റൂബി ജൂബിലി എന്നിവയുടെ ഭാഗമായി നെല്ലിക്കുറ്റിയിൽ അന്തർദേശീയ നിലവാരത്തോടെ സെന്റ് അഗസ്റ്റിൻസ് സ്പോർട്സ് ഹബ് നിർമിക്കാൻ തീരുമാനമായി. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ സോജൻ കാരാമയിൽ അധ്യക്ഷത വഹിച്ചു. പ്രൊജക്റ്റ് വിജയകരമാക്കാനുള്ള പ്രാർത്ഥന ഹൈസ്കൂൾ ലീഡർ അവിനാൻ നിഷാന്ത് യുപി സ്കൂൾ ലീഡർ ജുവൽ ജിനുവിന് കൈമാറി. യുപി സ്കൂൾ മുഖ്യാധ്യാപകൻ ബിജു കുറുമുട്ടം, ഹൈസ്കൂൾ മുഖ്യാധ്യാപകൻ സിബി ഫ്രാൻസീസ്, സ്കൂൾ പിടിഎ പ്രസിഡന്റ് മാരായ ഷൈജു ഇലവുങ്കൽ, ലൈസൺ മാവുങ്കൽ, മദർ പിടിഎ പ്രസിന്റ് മാരായ റീന കല്ലിപ്പുഴയിൽ, ജൂണി ചാമക്കാലയിൽ, ഇടവക കോ ഓർഡിനേറ്റർ ജോസ് അഗസ്റ്റിൻ, ടോമി കൊച്ചുചെറുനിലത്ത്, തോമസ് കടവുംകണ്ടം, സിസ്റ്റർ ഷിജി, ടെന്നി വേങ്ങത്താനം, ഡോൺ ഇലവുങ്കൽ, റിൻ്റോ പരുന്തിരുത്തിയിൽ, എന്നിവർ സംസാരിച്ചു. സെവൻസ് ഫുട്ബോൾ കളിക്കാവുന്ന ടർഫ് കോർട്ട്, ഇൻഡോർ ബാഡ്മിന്റൺ കോർട്ട്, ഓപ്പൺ ജിം, ക്രിക്കറ്റ് പിച്ച്, ജോഗിംഗ് ഏരിയ, വെയിറ്റിംഗ് ഏരിയ, 200 മീറ്റർ ട്രാക്ക്, സിമ്മിംഗ് പൂൾ എന്നിവ ഉൾൾപ്പെടുന്നതായിരിക്കും സ്പോർട്സ് ഹബിലെ സൗകര്യങ്ങൾ. ഒക്ടോബർ 29 ന് ശിലാസ്ഥാപനം നടത്തും. സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താനും നാടിന്റെ വികസനം മുൻനിർത്തിയുമാണ് ഇത്തരം ബൃഹത് പദ്ധതിയെന്ന് സ്കൂൾ മാനേജരും നെല്ലിക്കുറ്റി ഇടവക വികാരിയുമായ ഫാ.മാത്യു ഓലിയ്ക്കൽ പറഞ്ഞു. ശരണ്യ സുബിൻ, കൃഷ്ണപ്രസാദ്, ടിജിൽ ജോർജ്, ബിജു എം.ദേവസ്യ, റീബ അറയ്ക്കപ്പറമ്പിൽ, മജി മാത്യു, ഷൈനി പുതിയാർമറ്റം, ജോസ് കുന്നുമ്മേൽ എന്നിവർ നേതൃത്വം നൽകി. കെസിവൈഎം നെല്ലിക്കുറ്റി യൂണിറ്റിൻ്റെ നേതൃത്വത്തിൽ സെന്റ് അഗസ്റ്റിൻസ് പള്ളി, ഗാന്ധി മെമ്മോറിയൽ യുപി സ്കൂൾ, സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ, നെസ (എൻഇഎസ്എസ്എ) എന്നിവയുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009