ചൂരൽ മലയിലും വിലങ്ങാടും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്ന സമരിറ്റൻ കൂട്ടായ്മ വോളണ്ടിയർമാരെ ആദരിച്ചു
ചൂരൽമലയിലും, വിലക്കാടും ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് നടന്ന രക്ഷാദൗത്യത്തിൽ പങ്കുചേർന്ന സമരിറ്റൻ ഒപ്പം കൂട്ടായ്മ അംഗങ്ങളായ പ്രദീപൻ, ഷൈജൽ കെ. കെ., അശ്വന്ത് എന്നിവരെ സമരിറ്റൻ ഒപ്പം കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദരിച്ചു. ഒപ്പം വിലങ്ങാട് ഉരുൾപൊട്ടലിനെ തുടർന്ന് വീടുകൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷണം കിറ്റും വസ്ത്രങ്ങളും എത്തിച്ച ബിജു മാണിക്യത്താനെയും ആദരിച്ചു. ശ്രീകണ്ഠപുരത്ത് ലില്ലി ഡോക്ടറുടെ ഭവനത്തിൽ നടന്ന ചടങ്ങിൽ ഗുഡ് സമരിറ്റൻ റീഹാബിലിറ്റേഷൻ ആൻഡ് ട്രെയിനിങ് സെന്റർ ഡയറക്ടർ ഫാദർ ബിനു പൈമ്പിളിൽ, സമരിറ്റൻ പാലിയേറ്റീവ് ഡയറക്ടർ ഫാ. അനൂപ് നരിമറ്റത്തിൽ, ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റി ആരോഗ്യവിഭാഗം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീമ, അഡ്വ. തങ്കച്ചൻ മാത്യു, ഒപ്പം കൂട്ടായ്മ ചെയർമാൻ ശശിധരൻ കെ വി, വൈസ് ചെയർമാൻ സോയ് ജോസഫ്, സെക്രട്ടറി ഷൈനി, ഡോ. ലില്ലി, പത്മനാഭൻ, ഒപ്പം കൂട്ടായ്മ ഭാരവാഹികൾ, വിവിധ യൂണിറ്റുകളിൽ നിന്ന് വന്ന ഒപ്പം കൂട്ടായ്മ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009