വിനായക ചതുർത്ഥി ദിനാചരണത്തിതിൻ്റെ ഭാഗമായി തളിപ്പറമ്പ് ചിറവക്ക് നീലകണ്ഠ അബോഡിൽ നടന്ന പതിനാറമത് കച്ചേരിയിൽ ഒരു രാഗം, ഒരു കീർത്തനം, പല ഭാവം എന്ന ആനന്ദ സമർപ്പൺ നാദോപാസനയുമായി പെരിഞ്ചെല്ലൂരിനെ ഭക്തി സാന്ദ്രമാക്കി മൂഴിക്കുളം ഹരികൃഷ്ണൻ.
പയ്യാവൂർ: കർണാടക സംഗീതത്തിലെ ഇരുപത്തൊമ്പതാമത്തെ മേളകർത്താരാഗമായ ശങ്കരാഭരണത്തിൽ നിന്ന് ജന്യമായ ഹംസധ്വനി രാഗത്തിൽ മുത്തുസ്വാമി ദീക്ഷിതർ ചിട്ടപ്പെടുത്തിയ ഏറ്റവും പ്രശസ്തമായ ‘വാതാപി ഗണപതിം ഭജേ ഹം’ എന്ന കൃതി ആലപിച്ചപ്പോൾ വിനായക ചതുർഥി ദിനത്തിൽ ആസ്വാദകർക്ക് ഒരേസമയം ഭക്തി, സ്നേഹം, സന്തോഷം എന്നിവ അനുഭവേദ്യമായി. ഈ രാഗത്തിൽ രാഗാലാപനം, താനം, കീർത്തനം, നിരവൽ, സ്വരവിസ്താരം എന്നിവ ഉൾപ്പെടുത്തി രണ്ടു മണിക്കൂറോളം സ്വയം ആസ്വദിച്ച് അദ്ദേഹം ആലപിച്ചു. ഗായകൻ ഹരികൃഷ്ണനും വയലിൻ യുവപ്രതിഭ ഡോ.സായ് പ്രസാദും ചേർന്ന് പെരുഞ്ചെല്ലൂരിലെ സംഗീത ആസ്വാദകർക്ക് എന്നത്തേയും പോലെ മറക്കാനാവാത്ത അനുഭൂതിയാണ് സമ്മാനിച്ചത്.വിജയ് നീലകണ്ഠൻ ആമുഖ പ്രഭാഷണം നടത്തി, പി.പി.മോഹനൻ, കലാകാരന്മാരെ പൊന്നാട അണിയിച്ച് ആദരിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009