ജാഗ്രതാ ദിനാചരണത്തിന്റെ തലശേരി അതിരൂപതാതല ഉദ്ഘാടനം ചിറ്റാരിക്കാൽ കമ്പല്ലൂർ ഇടവകയിൽ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ.ഡോ.ഫിലിപ്പ് കവിയിൽ നിർവഹിച്ചു
പയ്യാവൂർ: മുല്ലപ്പെരിയാർ ഡാം ഡി കമ്മീഷൻ ചെയ്യുക, ജനവാസ പ്രദേശങ്ങളെ ഇഎസ്ഐ സോണുകളിൽ നിന്ന് ഒഴിവാക്കുക, കരിന്തളം- വയനാട് 400 കെവി ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിലെ കർഷകർക്ക് അർഹമായ നഷ്ട പരിഹാരം ലഭ്യമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഹ്വാന പ്രകാരം കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിവിധ മേഖലകളിൽ ഇന്നലെ (സെപ്റ്റംബർ-8) ജാഗ്രത ദിനമായി ആചരിച്ച് ശക്തമായ പ്രതിഷേധ പരിപാടികൾ നടത്തി. ജാഗ്രതാ ദിനാചരണത്തിന്റെ തലശേരി അതിരൂപതാതല ഉദ്ഘാടനം ചിറ്റാരിക്കാൽ കമ്പല്ലൂർ ഇടവകയിൽ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ.ഡോ.ഫിലിപ്പ് കവിയിൽ നിർവഹിച്ചു.. അതിരൂപതാ പ്രസിഡൻ്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു. ജാഗ്രതാദിനം ഒരു സൂചനാ പ്രതിഷേധം മാത്രമാണെന്നും ആവശ്യങ്ങളിൽ അടിയന്തര നടപടികൾ ഉണ്ടായില്ലെങ്കിൽ തുടർന്ന് ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകുമെന്നും മുഖ്യ പ്രഭാഷണം നടത്തിയ ഗ്ലോബൽ ട്രഷറർ ടോണി ജോസഫ് പുഞ്ചക്കുന്നേൽ സൂചിപ്പിച്ചു. 19 മേഖലകളിലായി വിവിധ യൂണിറ്റുകളിൽ ബഹുജന പങ്കാളിത്തത്തോടെയാണ് പ്രതിഷേധ പരിപാടികൾ നടന്നത്.സാജു പടിഞ്ഞാറേട്ട്, ജോണി തോലമ്പുഴ, സ്റ്റീഫൻ കീച്ചേരിക്കുന്നേൽ, സാജു പുത്തൻപുര, തോമസ് ഒഴുകയിൽ, ബേബി കോയിക്കൽ, ജെയ്സൺ അട്ടാറിമാക്കൽ, ജോളി ജോസഫ് എള്ളരഞ്ഞിയിൽ, ബിജു മണ്ഡപത്തിൽ, ജോസഫ് മാത്യു കൈതമറ്റം, ബെന്നി ചേരിക്കത്തടത്തിൽ, തോമസ് വർഗീസ് വരമ്പുങ്കൽ, ഷാജു ഇടശേരി, ജോസ് പുത്തൻപുര, ജോർജ് കാനാട്ട്, എന്നിവർ വിവിധ മേഖലകളിൽ ജാഗ്രതാ ദിനാചരണത്തിന് നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009