ഓണത്തിന് ഒരു കുട്ടപുവ് ശ്രീകണ്ഠാപുരം മുൻസിപ്പൽ തല വിളവെടുപ്പ് ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഡോ. കെ. വി ഫിലോമിന ടീച്ചർ നിർവഹിച്ചു.
ശ്രീകണ്ഠപുരം നഗരസഭ ജനകീയാസൂത്രണ പദ്ധതിയായ 2024-25 വർഷത്തെ ഓണത്തിന് ഒരു കുട്ട പൂവ് പദ്ധതിയുടെ മുൻസിപ്പൽ തല വിളവെടുപ്പ് ഉദ്ഘാടനം പന്ന്യാൽ ലിസിഗിരിയിൽ വെച്ച് നഗരസഭ ചെയർപേഴ്സൺ ഡോ. കെ. വി ഫിലോമിന ടീച്ചർ നിർവഹിച്ചു. വാർഡ് വികസന സമിതി കൺവീനർ പ്രിൻസൺ ആന്റണി സ്വാഗതം പറഞ്ഞ പരിപാടിയിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജോസഫിന ടീച്ചർ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ മാരായ വിപി നസീമ, ത്രേസ്യാമ്മ മാത്യു, സെക്രട്ടറി ടി വി നാരായണൻ, കൃഷി ഓഫീസർ അനു ഭാഗ്യ,ലിസ്സിഗിരി പള്ളി വികാരി ഫാ. ജോബി ജോസഫ് നിരപ്പേൽ, വാർഡ് വികസന സമിതി അംഗങ്ങളായ പ്രിൻസൻ ആന്റണി, റോയി മഴുവഞ്ചേരിയിൽ എം പി മോഹനൻ , ബെന്നി കെ സി, എം. പി. മോഹനൻ ഷിജു മാത്യു, ഷിജോ, റോസമ്മ മലയിക്കൽ,മാതൃവേദി പ്രസിഡണ്ട് ഷിജി,സിനി,തുടങ്ങി നിരവധി പേർ വിളവെടുപ്പ് ഉത്സവത്തിൽ പങ്കെടുത്തു. ഓണം വിപണി ലക്ഷ്യമിട്ടുകൊണ്ട് മാതൃവേദിയുടെ ആഭിമുഖ്യത്തിലാണ് പൂ കൃഷി നടത്തിയത്. വിവിധ നിറത്തിലുള്ള ചെണ്ടുമല്ലിയും വാടാമുല്ലയും വിളവെടുപ്പിന് പാകമായിട്ടുണ്ട്
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009