ഇരിക്കൂർ വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്രോത്സവത്തിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
പയ്യാവൂർ: ഒക്ടോബർ എട്ടിനും ഒമ്പതിനും ഉളിക്കൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ, വയത്തൂർ യുപി സ്കൂൾ എന്നിവിടങ്ങളിലായി നടത്താൻ തീരുമാനിച്ചിട്ടുള്ള ഇരിക്കൂർ വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്രോത്സവത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. സജീവ് ജോസഫ് എംഎൽഎ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.സി.ഷാജി അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് മെംബർ ലിസി ജോസഫ് ലോഗോ പ്രകാശനം നിർവഹിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒ.എസ്.ലിസി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സമീറ പള്ളിപ്പാത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ബേബി തോലാനി, ബ്ലോക്ക് പഞ്ചായത്ത് മെംബർ ചാക്കോ പാലക്കലോടി, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ അഷറഫ് പാലിശേരി, ഫാ.തോമസ് കിടാരത്തിൽ, ബ്ലോക്ക് പ്രൊജക്ട് കോ ഓർഡിനേറ്റർ ടി.വി.ഒ.സുനിൽകുമാർ, ഉപജില്ലാ ഹെഡ്മാസ്റ്റേഴ്സ് ഫോറം കൺവീനർ സോജൻ ജോർജ്, ഉളിക്കൽ ഗവ.സ്കൂൾ പ്രിൻസിപ്പൽ മിനി നമ്പ്യാർ, മുഖ്യാധ്യാപകൻ എം.വി.സുനിൽകുമാർ, വയത്തൂർ യു.പി.സ്കൂൾ മുഖ്യാധ്യാപകൻ എൻ.ജെ.തോമസ്, എസ്.കെ.രാധാകൃഷ്ണൻ, റീന ഗോപിനാഥ്, വി.സി.ശൈലജ, കെ.വി.മോഹനൻ, എ.അനിൽകുമാർ, സുരേഷ് ബാബു, വി.സി.പ്രശാന്തൻ, റഹ്മത്ത്, ഷൈൻ ഐ.ടോം, ഷിബു ചെറിയാൻ എന്നിവർ പ്രസംഗിച്ചു. സംഘാടക സമിതി ഭാരവാഹികൾ: പി.സി.ഷാജി (ചെയർമാൻ), മിനി നമ്പ്യാർ (ജനറൽ കൺവീനർ), എം.വി.സുനിൽകുമാർ, എൻ.ജെ.തോമസ് (ജോയിന്റ് കൺവീനർമാർ), എഇഒ പി.കെ.ഗിരീഷ് മോഹൻ (ട്രഷറർ). ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009