കുടിയാന്മലയിൽ മാതാപിതാക്കളും രണ്ട് മക്കളും അധ്യാപകരായ കുടുംബത്തെ അധ്യാപക ദിനത്തിൽ അവരുടെ വസതിയിലെത്തി കുടിയാന്മല വൈസ്മെൻ ക്ലബ് പ്രവർത്തകർ ആദരിച്ചപ്പോൾ.
പയ്യാവൂർ: കുടിയാന്മല ഫാത്തിമ യുപി സ്കൂളിലെ പ്രഥമ മുഖ്യാധ്യാപകനായിരുന്ന സി.ഒ.ജേക്കബ് ചെറുവത്തൂർ, അദ്ദേഹത്തിൻ്റെ ഭാര്യയും റിട്ട. അധ്യാപികയുമായ ഏലിക്കുട്ടി, ഇവരുടെ മകളും കുടിയാൻമല മേരി ക്യൂൻസ് ഹൈസ്കൂൾ മുഖ്യാധ്യാപികയുമായിരുന്ന സോഫിയ, കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ ട്യൂട്ടർ ആയ മറ്റാെരു മകൾ സോണിയമ്മ എന്നിവർ ഉൾപ്പെടുന്ന അധ്യാപക കുടുംബത്തെ അധ്യാപക ദിനത്തിൽ അവരുടെ വസതിയിലെത്തി കുടിയാന്മല വൈസ്മെൻ ക്ലബ് പ്രവർത്തകർ ആദരിച്ചു. കൂടാതെ കുടിയാൻമലയിലെ യുപി സ്കൂൾ, ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്ന് വിരമിച്ച അധ്യാപകരായ പോൾ മഞ്ചപ്പിള്ളിൽ, എൽസി പോൾ, സി.എസ്.തോമസ് ചവറനാനിയിൽ, സിസിലി തോമസ്, പൗലോസ് വള്ളോംകുന്നേൽ, ഏലമ്മ പൗലോസ്, ടോമി വെമ്പാല, ഷൈനി ടോമി എന്നീ അധ്യാപക ദമ്പതിമാരെയും അവരുടെ വീടുകളിൽ ചെന്ന് ആദരിക്കുകയുണ്ടായി. പ്രസിഡൻ്റ് ജോയ് ജോൺ കുറിച്ചിയേലിന്റെ നേതൃത്വത്തിൽ സെക്രട്ടറി സിജോ കണ്ണേഴത്ത്, ജോസഫ് നെടുമ്പുറത്ത്, ജിമ്മി ആയിത്തമറ്റം, സെബാസ്റ്റ്യൻ കുരിശുംമൂട്ടിൽ, വിനോദ് കാപ്പിൽ, ജോബിൻസ് കണ്ണേഴം, ജോസ് മുണ്ടാംപള്ളി, പൗലോസ് മൂഞ്ഞേലി, ജാൻസമ്മ, സാലി ജോസ്, മിനി സെബാസ്റ്റ്യൻ, ഡെൽന ബിനു ഇളംകുന്നത്തുപുഴ എന്നിവർ ചേർന്നാണ് ആദരവ് നൽകിയത്. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009