ഓണത്തിനു മുന്നോടിയായി ലിസിഗിരി ചെറുപുഷ്പം പളളിയുടെ വളപ്പിൽ മാതൃവേദി അംഗങ്ങളുടെയും ഇടവക വികാരി ഫാ.ജോസഫ് നിരപ്പേലിൻ്റെയും നേതൃതത്തിൽ നടത്തിയ ചെണ്ടുമല്ലി കൃഷി വിളവെടുപ്പിന് പാകമായി
പയ്യാവൂർ: ഓണത്തിനു മുന്നോടിയായി ലിസിഗിരി ചെറുപുഷ്പം പളളിയുടെ വളപ്പിൽ മാതൃവേദി അംഗങ്ങളുടെയും ഇടവക വികാരി ഫാ.ജോസഫ് നിരപ്പേലിൻ്റെയും നേതൃതത്തിൽ നടത്തിയ ചെണ്ടുമല്ലി കൃഷി വിളവെടുപ്പിന് പാകമായി. ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ.കെ.വി.ഫിലോമിനയുടെ നേതൃത്വത്തിൽ നടപ്പാക്കിയ നഗരസഭയുടെ 2024-25 വർഷത്തെ ജനകീയസൂത്രണ പദ്ധതിയുടെ ഭാഗമായാണ് ശ്രീകണ്ഠപുരം കൃഷി ഭവനിൽ നിന്ന് ചെണ്ടുമല്ലി തൈകൾ ലഭിച്ചത്. പള്ളിയുടെ മുൻഭാഗത്തെ പതിനഞ്ച് സെന്റ് സ്ഥലത്ത് നടത്തിയ കൃഷിക്ക് മാതൃവേദി യൂണിറ്റ് പ്രസിഡൻ്റ് ഷിജിമോൾ മുട്ടുങ്കൽ, അനിമേറ്റർ സിസ്റ്റർ റെജീന എസ്കെഡി, സിസ്റ്റർ ജെസ്ന എസ്കെഡി, ഷാൻ്റി പുതുശേരി, റോസമ്മ മലയിക്കൽ, സിനി തെള്ളിക്കാനായിൽ, ഷൈനി വെങ്ങപ്പള്ളി, റെജി കുഴിത്തോട്ട്,ലിസ വാഴക്കാട്ട്, ഷീജ മുരിയങ്കാവിൽ, ഫിലോസ് പാമ്പ്ലാനിയ്ക്കൽ എന്നിവർ നേതൃത്വം നൽകി. വരും വർഷങ്ങളിലും ഇതുപോലെയുള്ള പദ്ധതികൾ നടപ്പാക്കുമെന്നും അതുവഴി ലഭിക്കുന്ന വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009