പ്രകൃതി ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട ഹതഭാഗ്യരുടെ കടങ്ങളും എഴുതിത്തള്ളണമെന്ന് ജോസ് ചെമ്പേരി
വയനാട്ടിലും വിലങ്ങാടും ഉണ്ടായ ഉരുൾ പൊട്ടൽ മനുഷ്യ നിർമ്മിതമല്ല പ്രകൃതി ദുരന്തമാണ്. വീടും,സ്ഥലവും, ഒപ്പം ജീവനും ഒലിച്ചു പോയവരുടെ കടങ്ങൾക്ക് മോറിട്ടോറിയമല്ല വേണ്ടത് കടം എഴുതിത്തള്ളലാണെന്ന് കേരള കോൺഗ്രസ് (എം) നേതാവ് ജോസ് ചെമ്പേരി പറഞ്ഞു. ബാങ്കുകളുടെ വളർച്ചയിൽ കൃഷിക്കാരും,വിദേശത്തുള്ള മലയാളികളും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അദാനി ഉൾപ്പടയുള്ള ശതകോടിശ്വര വ്യവസായ ഭീമന്മാരുടെ ആയിരക്കണക്കിന് കോടികൾ ബാങ്കുകൾ എഴുതിത്തള്ളി. എന്നിട്ടും ഓരോ ത്രൈമാസത്തിലും ബാങ്കുകളുടെ ലാഭം വലിയ തോതിൽ വർദ്ധിച്ചു വരികയാണ്. ശതകോടികൾ വരുന്ന അവകാശികളില്ലാത്ത നിഷ്ക്രിയ ആസ്തികൾ ബാങ്കുകളിൽ കെട്ടിക്കിടപ്പുണ്ട്. ഇത്തരം ബാങ്കുകൾ പ്രകൃതി ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട ഹതഭാഗ്യരുടെ കടങ്ങളും എഴുതിത്തള്ളണമെന്ന് ജോസ് ചെമ്പേരി പറഞ്ഞു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009