ഇരിക്കൂർ വിദ്യാഭ്യാസ ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിൻ്റെ പശ്ചാത്തലത്തിൽ ചെമ്പന്തൊട്ടിറോഡ് ടാറിംഗ് ഉടൻ നടത്തണം
ചെമ്പന്തൊട്ടി: ഒക്ടോബർ 15 മുതൽ 19 വരെ ചെമ്പന്തൊട്ടി സെൻ്റ് ജോർജ് ഹൈസ്കൂളിലും ചെറുപുഷപം യുപി സ്കൂളിലുമായി നടത്താൻ തീരുമാനിച്ചിട്ടുള്ള ഇരിക്കൂർ വിദ്യാഭ്യാസ ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിൻ്റെ പശ്ചാത്തലത്തിൽ ചെമ്പന്തൊട്ടി മത്തായിക്കുന്നിൽ പ്രതികൂല കാലാവസ്ഥ മൂലം നിർത്തിവച്ചിരുന്ന മെക്കാഡം ടാറിംഗ് അടിയന്തര പ്രാധാന്യം നൽകി ഉടൻതന്നെ പൂർത്തിയാക്കണമെന്ന് കേരള കോൺഗ്രസ്-എം ചെമ്പന്തൊട്ടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇരിക്കൂർ ഉപജില്ലയിലെ നൂറ്റിയെട്ട് സ്കൂളുകളിൽ നിന്നുള്ള ഏഴായിത്തിൽപരം വിദ്യാർത്ഥികളാണ് പന്ത്രണ്ട് വേദികളിലായി നടത്തുന്ന വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നത്. മത്സരാർത്ഥികൾക്കൊപ്പം സഹായികളും അധ്യാപകരും കാണികളും ഉൾപ്പെടെ ഇരുപതിനായിരത്തിലേറെ ആളുകൾ എത്തിച്ചേരുമെന്നാണ് കരുതുന്നത്. ശ്രീകണ്ഠപുരം-ചെമ്പന്തൊട്ടി-നടുവിൽ റോഡിൻെറ പുനർനിർമാണം നടക്കുന്ന സാഹചര്യത്തിൽ ചെമ്പന്തൊട്ടി ടൗണിലേതടക്കം നിലവിലുള്ള റോഡിൻെറ ശോചനീയാവസ്ഥ പരിഹരിച്ച് വാഹന പാർക്കിംഗിനാവശ്യമായ സൗകര്യവും ഏർപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. കണ്ണൂർ ജില്ലാ സെക്രട്ടറി സുരേഷ് കുമാർ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ഷാജി കുറ്റ്യാത്ത് അധ്യക്ഷത വഹിച്ചു. സി.ജെ.ജോൺ, ബിജു പുതുക്കള്ളിൽ, സണ്ണി മുക്കുഴി, ഷാജി കുര്യൻ, ജോർജ് മേലേട്ട്തടത്തിൽ, റോബിൻ തേരാൻകുടി, കെ.ജെ.ജോയി, ബാബു തയ്യിൽ എന്നിവർ സംസാരിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009