ശ്രീകണ്ഠാപുരം വാർത്തകൾ

ഡാം സുരക്ഷാ പരിശോധന: കേരളത്തിന് ജാഗ്രത വേണം: കത്തോലിക്ക കോൺഗ്രസ് 

Whatsapp Image 2024 09 04 At 19.50.54

പയ്യാവൂർ: മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ സംബന്ധിച്ചുള്ള പരിശോധന നടത്താൻ കേന്ദ്ര ജല കമ്മീഷൻ തീരുമാനിച്ച സാഹചര്യത്തിൽ കേരള സർക്കാർ കൂടുതൽ ജാഗ്രതയോടെ ഇടപെടലുകൾ നടത്തണമെന്ന് കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റി ആവശ്യപ്പെട്ടു.

പരസ്യം

. എറെ കാലപ്പഴക്കം ചെന്ന ഈ അണക്കെട്ട് കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായതിനാൽ നിലവിലുള്ളതിന് പകരം പുതിയത് നിർമിക്കാൻ  കേരള, കേന്ദ്ര സർക്കാരുകൾ മുൻകൈയെടുക്കണമെന്നും അതിന് സമർദ്ദം ചെലുത്താൻ കേരളത്തിലെ രാഷ്ട്രീയ നേതൃത്വം ഉണർന്ന് പ്രവർത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പുതിയ അണക്കെട്ട് നിർമിക്കണമെന്ന ആവശ്യം നടപ്പാക്കാൻ കത്തോലിക്ക കോൺഗ്രസ് ശക്തമായി ഇടപെടുമെന്നും യോഗം അറിയിച്ചു. ഗ്ലോബൽ ഡയറക്ടർ റവ.ഡോ.ഫിലിപ്പ് കവിയിൽ  ഉദ്ഘാടനം ചെയ്തു.  തലശേരി അതിരൂപത പ്രസിഡൻ്റ് ഫിലിപ്പ് വെളിയത്ത്  അധ്യക്ഷത വഹിച്ചു. ഫാ.മാണി മേൽവട്ടം മുഖ്യ പ്രഭാഷണവും ഫാ.മാത്യു വളവനാൽ അനുഗ്രഹ പ്രഭാഷണവും നടത്തി. ഗ്ലോബൽ ട്രഷറർ ടോണി ജോസഫ് പുഞ്ചക്കുന്നേൽ, അതിരൂപത ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം, ട്രഷറർ സുരേഷ് കാഞ്ഞിരത്തിങ്കൽ, ഷിനോ പാറയ്ക്കൽ, ഐ.സി. മേരി, ബിനോയ് തോമസ്, സാജു പടിഞ്ഞാറേട്ട്, സാജു പുത്തൻപുര, തോമസ് ഒഴുകയിൽ, ബേബി കോയിക്കൽ, ഷാജു പരവംപറമ്പിൽ, ജോളി ജോസഫ് എള്ളരിഞ്ഞയിൽ, ജോസഫ് മാത്യു കൈതമറ്റം, ബിനു മണ്ഡപത്തിൽ, ബെന്നി ചേരിക്കത്തടത്തിൽ, ജിജി കുന്നപ്പള്ളി എന്നിവർ പ്രസംഗിച്ചു. ഡേവീസ് ആലങ്ങാടൻ, ഷിജിത്ത് കഴുവേലിൽ, സിജോ കണ്ണേഴത്ത്, പാട്രിക്ക്, ജോസഫ് കൊച്ചുകുന്നത്ത്പറമ്പിൽ എന്നിവർ നേതൃത്വം നൽകി.   ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm