പയ്യാവൂർ: അധ്യാപക ദിനാചരണത്തിൻ്റെ ഭാഗമായി റോട്ടറി ഇൻ്റർനാഷണൽ ചെമ്പേരി ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരെ ആദരിച്ചു. എരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ഷൈബി ഉദ്ഘാടനം ചെയ്തു.
ചെമ്പേരി റോട്ടറി ക്ലബ് പ്രസിഡൻ്റ് മാർട്ടിൻ കോട്ടയിൽ അധ്യക്ഷത വഹിച്ചു. നിർമല ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സി.ഡി.സജീവ്, ഹൈസ്കൂൾ മുഖ്യാധ്യാപകൻ എം.ജെ.ജോർജ്, യുപി സ്കൂൾ മുഖ്യാധ്യാപിക എൽസമ്മ ജോസഫ് എന്നിവർക്കാണ് പൊന്നാടയണിയിച്ച് ആദരവ് നൽകിയത്. സ്കൂൾ അധ്യാപിക ബീന അഗസ്റ്റിൻ, പിടിഎ പ്രസിഡൻ്റ് മാത്തുക്കുട്ടി ഉറുമ്പിൽ, വിമൽജ്യോതി എഞ്ചിനീയറിംഗ് കോളജ് പ്രഫസർ എം.വാസുദേവൻ നായർ, ക്ലബ് സെക്രട്ടറി സിബി പുന്നക്കുഴിയിൽ, ട്രഷറർ ബോബിൻ അപ്പോളോ എന്നിവർ പ്രസംഗിച്ചു. നിർമല സ്കൂളിലെ എല്ലാ അധ്യാപകർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. ഷാജു വടക്കേൽ, ബിൻസൺ സൂര്യ എന്നിവർ നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009