മൂന്നാം ക്ലാസിലെ കൂട്ടുകാരാണ് പുതിയ പാഠപുസ്തകത്തിന്റെ ഭാഗമായി പലഹാര പൊതിയൊരുക്കിയത്
പയ്യാവൂർ: മൂന്നാം ക്ലാസിലെ കൂട്ടുകാരാണ് പുതിയ പാഠപുസ്തകത്തിന്റെ ഭാഗമായി പലഹാര പൊതി എന്ന പാഠഭാഗം എടുക്കുമ്പോൾ വീടുകളിൽ നിന്ന് വ്യത്യസ്ത തരത്തിലുള്ള പലഹാര പൊതികളുമായ് ആയി എത്തിയത്. അധ്യാപകരും വിവിധ തരം പലഹാരങ്ങളുമായി എത്തി. ഇരുപത്തിയഞ്ചിലധികം വ്യത്യസ്തങ്ങളായ പലഹാരങ്ങൾ പ്രദർശനത്തിൽ അണിനിരന്നു. പലഹാര പാട്ടുകൾ പാടിയും കുറിപ്പുകൾ എഴുതിയും രുചിച്ച് നോക്കിയും മൂന്നാം ക്ലാസുകാരോടൊപ്പം ആഘോഷത്തിൽ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും പങ്കാളികളായി. കൊണ്ടുവന്ന പലഹാരപ്പൊതി എല്ലാ കുട്ടികൾക്കും പങ്കുവെച്ചും അതിൻറെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചും പാഠഭാഗത്തിൻ്റെ പ്രാധാന്യം കുട്ടികൾക്ക് മികച്ച അനുഭവമായി. പ്രദർശനത്തിന്റെ ഉദ്ഘാടനം സ്കൂൾ പ്രധാനാധ്യാപകൻ ഇ പി ജയപ്രകാശ് നിർവഹിച്ചു. ക്ലാസ് ടീച്ചർ ടി വി ദീപ, സീനിയർ അസിസ്റ്റൻറ് കെ എ ആൻസി ,മദർ പി ടി എ പ്രസിഡണ്ട് സൗമ്യ ദിനേശ്, ജോസ്മി ജോസ് ,എം ടി മധുസൂദനൻ , ടി സ്വപ്ന, രജനി റിൻസ്,അമിതാ ബാബു എന്നിവർ നേതൃത്വം നൽകി.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009