മാലിന്യമുക്ത നവകേരളം കർമ്മപരിപാടിയുടെ ഭാഗമായി ശ്രീകണ്ഠാപുരം നഗരസഭയിൽ മാലിന്യ മുക്ത നഗരം എന്ന് ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ നഗരസഭയിലെ വിവിധ മേഖലകളിൽ നിന്നും ഉള്ള ആളുകളെ ഉൾകൊള്ളിച്ചു കൊണ്ട് ഒരു യോഗം നടത്തി.
നഗരസഭ കൗൺസിൽ ഹാളിൽ വെച്ച് നടത്തിയ പരിപാടിയിൽ ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർ യോഗം ഉദ്ഘാടനം ചെയ്തു .വൈസ് ചെയർമാൻ കെ ശിവദാസൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ കാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ വി പി നസീമ സ്വാഗതം പറഞ്ഞ പരിപാടിയിൽ. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ മാരായ പി.പി ചന്ദ്രാഗദൻ മാസ്റ്റർ, ജോസഫീന ടീച്ചർ , കെ സി ജോസഫ് കൊന്നക്കൽ, ത്രേസ്യാമ്മ മാത്യു, കൗൺസിലർ കെ വി ഗീത, സെക്രട്ടറി ടി വി നാരായണൻ, ഹരിത മിഷൻ ആർ പി സുകുമാരൻ പി പി, എസ് ഐ ടോമി തോമസ്, ക്ലീൻ സിറ്റി മാനേജർ പി മോഹനൻ തുടങ്ങിയവർ സംസാരിച്ചു. കൗൺസിലർമാർ, ഹരിത കർമ്മ സേനാംഗങ്ങൾ, സ്കൂൾ, കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, അദ്ധ്യാപകർ, വിവിധ ഓഫീസുകളിലെ ഉദ്യോഗസ്ഥർ, വ്യാപാരികൾ, വിവിധ സന്നദ്ധ സേന പ്രവർത്തകർ, പൊതുജനങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. നഗരത്തിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നതിനെതിരെ എല്ലാവരും ജാഗരു കരാകണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ചെയർപേഴ്സൺ അഭിപ്രായപ്പെട്ടു.നഗരസഭയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് പരിപാടി നടത്തിയത്. ഹെൽത്ത് ഇൻസ്പെക്ടർ പ്രേമരാജൻ പി ചടങ്ങിന് നന്ദി പറഞ്ഞു. മാലിന്യ മുക്ത പ്രതിജ്ഞയും നടത്തി.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009