വിവിധ ക്ഷേമനിധി ബോർഡുകൾ മുഖേന നൽകാനുള്ള പതിമൂന്ന് മാസത്തെ പെൻഷൻ തുക ഓണത്തിന് മുമ്പ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സിഎംപി ശ്രീകണ്ഠപുരം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്പീഡ് പോസ്റ്റ് വഴി മുഖ്യമന്ത്രിക്ക് നിവേദനം അയച്ചപ്പോൾ.
ശ്രീകണ്ഠപുരം: ക്ഷേമനിധി ബോർഡുകളെ സംരക്ഷിക്കുക, ക്ഷേമനിധി ബോർഡുകൾ മുഖേന നൽകാനുള്ള ആനുകൂല്യങ്ങൾ അനുവദിക്കുക, പതിമൂന്ന് മാസത്തെ പെൻഷൻ കുടിശിക ഓണത്തിന് മുമ്പ് വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധ സമരം നടത്താനുള്ള സിഎംപി സെൻട്രൽ കൗൺസിലിൻ്റെ തീരുമാനപ്രകാരം സമരത്തിൻ്റെ ഒന്നാംഘട്ടമായി ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിൽ പൊതുജനങ്ങളിൽ നിന്ന് ഒപ്പുകൾ ശേഖരിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ശ്രീകണ്ഠപുരം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമാഹരിച്ച ഒപ്പുകൾ മുഖ്യമന്ത്രിക്ക് സ്പീഡ് പോസ്റ്റ് വഴി അയച്ചു. ഏരിയ സെക്രട്ടറി വി.എൻ.അഷ്‌റഫ്, സി.പി.ഷംസുദ്ദീൻ, എം.ഗോപി, കുഞ്ഞൻ പയ്യാവൂർ, കൃഷ്ണൻ മഞ്ഞേരി, വിജയൻ കാഞ്ഞിലേരി എന്നിവർ നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009