നവതിയുടെ നിറവിലെത്തിയ റിട്ട.മുഖ്യാധ്യാപകനും കേരള സീനിയർ സിറ്റിസൺ ഫോറം സജീവ പ്രവർത്തകനുമായ ജോർജ് മാത്യു പന്നിക്കോട്ടിനെ അദ്ദേഹത്തിൻ്റെ വസതിയിലെത്തി ആദരിച്ച പ്പോൾ കെഎസ് സിഎഫ് ചെമ്പേരി യൂണിറ്റ് പ്രസിഡൻ്റ് ജോർജ് പഴയത്തോട്ടം അദ്ദേഹത്തെ പൊന്നാടയണിയിക്കുന്നു.
ചെമ്പേരി: വിശ്രമ ജീവിതം നയിക്കവേ നവതിയുടെ നിറവിലെത്തിയ റിട്ട. മുഖ്യാധ്യാപകൻ ജോർജ് മാത്യു പന്നിക്കോട്ടിനെ കേരള സീനിയർ സിറ്റിസൺ ഫോറം (കെഎസ് സിഎഫ്) ചെമ്പേരി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ അദ്ദേഹത്തിൻ്റെ വസതിയിലെത്തി ആദരിച്ചു. ദീർഘകാലം ചെമ്പേരി നിർമല ഹൈസ്കൂളിൽ അധ്യാപകനും തുടർന്ന് മുഖ്യാധ്യാപകനുമായിരുന്ന അദ്ദേഹം പ്രമുഖ സംഘാടകനും സഹകാരിയും കേരള സീനിയർ സിറ്റിസൺ ഫോറം സജീവ പ്രവർത്തകനുമാണ്. ആദരിക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ച കെഎസ് സിഎഫ് ചെമ്പേരി യൂണിറ്റ് പ്രസിഡൻ്റ് ജോർജ് പഴയതോട്ടം അദ്ദേഹത്തെ പൊന്നാടയണിയിച്ചു. കെഎസ് സിഎഫ് കണ്ണൂർ ജില്ല പ്രസിഡൻ്റ് ഏബ്രഹാം തോണക്കര, ദേവസ്യ കളപ്പുര, ജോസ കരിക്കാട്ട്കണ്ണിയിൽ, ജോസഫ് പനയ്ക്കൽ എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009