പൈസക്കരി ദേവമാത ഓഡിറ്റോറിയത്തിൽ നടന്ന ടിഎസ്എസ്എസ് പൈസക്കരി മേഖല വാർഷിക സമ്മേളനം ടിഎസ്എസ്എസ് തലശേരി അതിരൂപത ഡയറക്ടർ ഫാ.ബിബിൻ വരമ്പകത്ത് ഉദ്ഘാടനം ചെയ്യുന്നു.
പയ്യാവൂർ: തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി (ടിഎസ്എസ് എസ്) പൈസക്കരി മേഖലാ വാർഷിക സമ്മേളനം പൈസക്കരി ദേവമാത ഓഡിറ്റോറിയത്തിൽ നടന്നു. ടിഎസ്എസ്എസ് തലശേരി അതിരൂപത ഡയറക്ടർ ഫാ.ബിബിൻ വരമ്പകത്ത് ഉദ്ഘാടനം ചെയ്തു. മേഖല ഡയറക്ടർ ഫാ.ജോബി ചെരുവിൽ അധ്യക്ഷത വഹിച്ചു. അതിരൂപത അസോസിയേറ്റ് ഡയറക്ടർ റവ.ഡോ.ലൂക്കോസ് മാടശേരി മുഖ്യപ്രഭാഷണം നടത്തി. പൈസക്കരി മേഖല അസിസ്റ്റൻ്റ് ഡയറക്ടർ ഫാ.നോയൽ ആനിക്കുഴിക്കാട്ടിൽ, സിസ്റ്റർ ലിറ്റിൽ തെരേസ് എസ്എച്ച്, ആന്റണി പീടിയേക്കൽ, മാനുവൽ കോയിക്കൽ, ലിസി ജിജി, സുരേഷ് കുമാർ ഓടാപ്പന്തിയിൽ, വത്സമ്മ തേക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു. ടിഎസ്എസ്എസിൽ തുടർച്ചയായി ഏഴാം തവണയും ഒന്നാം സ്ഥാനം നേടിയ പൈസക്കരി ഐശ്വര്യാ ക്രെഡിറ്റ് യൂണിയന് ട്രോഫിയും സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും സമ്മാനിച്ചു. മേഖലയിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ യഥാക്രമം പൈസക്കരി, ഏറ്റുപാറ, ചുണ്ടപ്പറമ്പ് യൂണിറ്റുകൾ കരസ്ഥമാക്കി. സംഘ നിധിയുടെ മികച്ച പ്രവർത്തനങ്ങൾക്കും സമ്മാനങ്ങൾ നല്കി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009