ഇരിക്കൂർ വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോത്സവ സംഘാടക സമിതി രൂപീകരണ യോഗം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
ശ്രീകണ്ഠപുരം: ഒക്ടോബർ 15 മുതൽ 19 വരെ ചെമ്പന്തൊട്ടി സെൻ്റ് ജോർജ് സ്കൂളിൽ നടത്താൻ നിശ്ചയിച്ചിട്ടുള്ള ഇരിക്കൂർ വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോത്സവത്തിനായി സംഘാടക സമിതി രൂപീകരിച്ചു. സജീവ് ജോസഫ് എംഎൽഎ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ ഡോ.കെ.വി.ഫിലോമിന അധ്യക്ഷത വഹിച്ചു. ബിജു സി.ഏബ്രഹാം ആമുഖ പ്രഭാഷണം നടത്തി. ജോയ്സ് സഖറിയാസ് സംഘാടക സമിതി പാനലും കെ.വി.രാജേഷ് കരട് ബജറ്റും അവതരിപ്പിച്ചു. ഇരിക്കൂർ എഇഒ പി.കെ.ഗിരീഷ് മോഹൻ, സ്കൂൾ മാനേജർ ഫാ.ആൻറണി മഞ്ഞളാംകുന്നേൽ, ഇരിക്കൂർ ബിപിസി ടി.വി.ഒ.സുനിൽകുമാർ, കൈറ്റ് പ്രതിനിധി സി.പി.അജിത്കുമാർ, യുപി സ്കൂൾ മുഖ്യാധ്യാപിക ലാലി എം.പോൾ, എച്ച്എം ഫോറം കൺവീനർ സോജൻ ജോർജ്, പ്രകാശൻ, സജി അടവിച്ചിറ, തോമസ് കുര്യൻ, നഗരസഭ കൗൺസിലർമാരായ കെ ശിവദാസൻ, ജോസഫീന വർഗീസ്, പി.പി.ചന്ദ്രാംഗതൻ, വി.പി.നസീമ, കെ.സി.ജോസഫ് കൊന്നയ്ക്കൽ, ത്രേസ്യാമ്മ മാത്യു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒ.എസ്.ലിസി, ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.പി.ഫാത്തിമ, തോമസ് കുര്യൻ, വിവിധ സംഘടന പ്രതിനിധികളായ എ.കെ.അരവിന്ദ് സജി, എസ്.കെ.രാധാകൃഷ്ണൻ, ഷറഫുദ്ദീൻ, കെ.പി.വേണുഗോപാലൻ, സി.എൽ.ആൻ്റോ, വി.എം.തോമസ് എന്നിവർ പ്രസംഗിച്ചു. റിട്ട.അധ്യാപിക ജോസഫീന, പൂർവ വിദ്യാർത്ഥി ജിൻസ് ജെയ്സൺ എന്നിവർ കലോത്സവ ഫണ്ടിലേക്കുള്ള ആദ്യ സംഭാവന തുക സജീവ് ജോസഫ് എംഎഎൽക്ക് കൈമാറി. ഭാരവാഹികൾ: ഫാ ആൻ്റണി മഞ്ഞളാകുന്നേൽ (രക്ഷാധികാരി), ഡോ.കെ.വി.ഫിലോമിന (ചെയർപേഴ്സൺ), ബിജു സി.ഏബ്രഹാം (ജനറൽ കൺവീനർ), ലൗലി എം.പോൾ (ജോയിൻ്റ് കൺവീനർ), ജോയ്സ് സഖറിയാസ് (പ്രോഗ്രാം കൺവീനർ).
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009