ശ്രീകണ്ഠാപുരം വാർത്തകൾ

നയനാർ മല ക്വാറിക്ക് റവന്യു വകുപ്പ് നൽകിയ സ്റ്റോപ്പ് മെമ്മോ പിൻവലിച്ചതിനെതിരെ ജനകീയ കൺവൻഷൻ മുനിസ്സിപ്പൽ ചെയർപേഴ്സൺ ഡോ : കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു

Whatsapp Image 2024 09 02 At 18.38.21

ചെമ്പം തൊട്ടി : സകല നീയമങ്ങളും ലംഘിച്ചുകൊണ്ട് നയനാർ മലയിൽ പ്രവർത്തിക്കുന്ന മൂളിയാൻ ക്വാറിയ്ക്ക് റവന്യു വകുപ്പ് നൽകിയ സ്റ്റോപ്പ് മെമ്മോ പിൻവലിച്ചതിനെതിരെ ചെമ്പം തൊട്ടി പാരിഷ് ഹാളിൽ നൂറ് കണക്കിന് പേർ പങ്കെടുത്ത ജനകീയ കൺവൻഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

പരസ്യം

ശ്രീകണ്ഠപുരം : മുനിസ്സിപ്പൽ ചെയർപേഴ്സൺ ഡോ : കെ.വി. ഫിലോമിന ജനകീയ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. നഗരസഭ വീണ്ടും ക്വാറിയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ചെയർപേഴ്സൺ അറിയിച്ചു. ജനകീയ കമ്മറ്റി മുഖ്യരക്ഷാധികാരിയും ചെമ്പം തൊട്ടി സെൻ്റ് ജോർജ് ഫൊറോന പള്ളി വികാരിയുമായ ഫാ ആൻ്റണി മഞ്ഞളാംകുന്നേൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അഡ്വ. ഇ.വി.രാമകൃഷ്ണൻ, യു.ഡി.എഫ് ചെയർമാൻ എം.ഒ. മാധവൻ മാസ്റ്റർ, സ്വതന്ത്ര കർഷക സംഘടനകളുടെ സംസ്ഥാന ചെയർമാൻ അഡ്വ. ബിനോയ് തോമസ്, മുസ്ലിം ലീഗിൻ്റെ പ്രതിനിധി കെ.സലാഹുദ്ദിൻ. സി.പി.എം. ബ്രാഞ്ച് സെക്രട്ടറി ജോർജ് ആലപ്പാട്ട്, ഡി.സി.സി. സെക്രട്ടറി കെ.പി. ഗംഗാധരൻ. കെ.ജെ. മത്തായി, വാർഡ് കൗൺസിലർ ഷീന.എം.വി, കൗൺസിലറും ജനകീയ കമ്മറ്റി രക്ഷാധികാരിയുമായ കെ.ജെ. ചാക്കോ കൊന്നയ്ക്കൽ, ചെയർമാൻ വർഗീസ് വയലാമണ്ണിൽ, കൺവീനർ ഷംസീർ. കെ.എം, മരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.സി. ജോസഫ് തുടങ്ങിയവർ സംസാരിച്ചു. കത്തോലിക്കാ കോൺഗ്രസിൻ്റെ മുഴുവൻ പിന്തുണയും ഷിനോ പാറയ്ക്കൽ കൺവൻഷനിൽ അറിയിച്ചു. ഏറ്റവും അടുത്ത ദിവസം തലശ്ശേരി അതിരൂപത മെത്രാപ്പോലീത്തമാർ. ജോസഫ് പാംപ്ലാനി , കെ. സുധാകരൻ എം.പി, അഡ്വ. സജീവ് ജോസഫ് എം.എൽ.എ ഉൾപ്പെടെ എല്ലാ രാഷ്ട്രീയ നേതാക്കളേയും , ജനപ്രതിനിധികളേയും, മത സാമൂഹ്യ സാംസ്കാരിക നേതാക്കളേയും പങ്കെടുപ്പിച്ച് ഉപവാസ സമരം നടത്താൻ ജനകീയ കൺവൻഷൻ തീരുമാനിച്ചു.5000 പേർ ഒപ്പിട്ട നിവേദനം കലക്ടറുടെ മുമ്പിലുള്ളപ്പോൾ ഈ ക്വാറി ഇനിയും പ്രവർത്തിച്ചാൽ എന്തു വില കൊടുത്തും തടയുമെന്ന് ജനകീയ കൺവൻഷൻ പ്രഖ്യാപിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം